വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള പാതിക്കാട് സ്വാശ്രയ കർഷക സമിതി വാർഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള പാതിക്കാട് സ്വാശ്രയ കർഷക സമിതിയുടെ 16 -ാമത് വാർഷിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ലെവി പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സാബു വില വ്യത്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലൈല അലക്സാണ്ടർ, ലക്ഷ്മി അജിത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോമസ് മാത്യു, എസ്. പാർത്ഥൻ, വി.എഫ്.പി.സി.കെ ഡപ്യൂട്ടി മാനേജർമാരായ എസ്. ദീപ്തി, ഐബി സെബാസ്റ്റ്യൻ, ട്രഷറാർ ഐ. ചാക്കോ, കൃഷി ഓഫീസർ അഞ്‌ജു മറിയം ജോസഫ്, മുൻ പ്രസിഡന്റ് സജി ഈപ്പൻ, എസ്. സൂരജ്, എന്നിവർ പ്രസംഗിച്ചു.

മികച്ച കർഷകരായ ചെറിയാൻ തോമസ്, ജോർജ് തോമസ്, ലാജി സി തോമസ് എന്നിവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി കുഞ്ഞുകോശി പോൾ (പ്രസിഡന്റ്) വി.എം ജോർജ് (വൈസ് പ്രസിഡന്റ്), സോജി ജോസ് (സെക്രട്ടറി), ജോൺ വർഗീസ് (ട്രഷറാർ ) എന്നിവരെ തിരഞ്ഞെടുത്തു. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് വിപണി പ്രവർത്തിക്കുന്നത്. കർഷകരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനു പുറമേ വിത്തുകളും തൈകളും വളവും വിപണിയിൽ ലഭ്യമാണ്. 80 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഈ വർഷം വിപണിയിൽ നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...