ഒഡിഷയില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: ഒഡിഷയിലെ ഗജപാട്ടി ജില്ലയില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ജലന്ദ ബാലിയര്‍സിങ് എന്നയാളെയാണ് ഒരുരാത്രി മുഴുവന്‍ മരത്തില്‍ കെട്ടിയിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കുടുംബവഴക്കിനെത്തുടര്‍ന്ന് ബാലിയര്‍സിങ് ഭാര്യയായ സുഭദ്ര മല്‍ബിസോയിയെ മര്‍ദിച്ചിരുന്നു. ഗാര്‍ഹിക പീഡന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് സുഭദ്രയെ, അവരുടെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഗ്രാമപ്പഞ്ചായത്ത് ഉത്തരവിടുകയും ചെയ്തിരുന്നു. ഉത്തരവിന് പിന്നാലെ സുഭദ്ര സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

ഒരുവര്‍ഷംമുന്‍പ് നടന്ന ഈ സംഭവത്തില്‍ കോടതിവിധി കാത്തിരിക്കവെയാണ് ജലന്ദ ബാലിയര്‍സിങ്ങിന് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി സാധനങ്ങള്‍ വാങ്ങാനായി ഭാര്യയുടെ ബന്ധുക്കള്‍ താമസിക്കുന്ന ഗ്രാമത്തിലേക്ക് പോയതായിരുന്നു ബാലിയര്‍സിങ്. അവിടെവെച്ച് ഭാര്യാവീട്ടുകാര്‍ ഇയാളെ ആകസ്മികമായി കാണുകയും അത് തര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു. തര്‍ക്കത്തിന് പിന്നാലെ ബന്ധുക്കള്‍ ഇയാളെ ഒരുരാത്രി മുഴുവന്‍ മരത്തില്‍ കെട്ടിയിടുകയും മര്‍ദിക്കുകയുമായിരുന്നു. പിറ്റേന്ന് രാവിലെ പോലീസെത്തിയാണ് ബാലിയര്‍സിങ്ങിനെ മോചിപ്പിച്ചത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...