പത്തനംതിട്ടയില്‍ ഭക്ഷണം ചോദിച്ചെത്തിയ പിതാവിനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തില്ലെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തതിനു പിന്നാലെ മകനെ അറസ്റ്റ് ചെയ്തു. ക്രൂര മര്‍ദനത്തിന് ഇരയായ കൊറ്റനാട് തീയ്യാടിക്കലില്‍ പെരുന്നല്ലൂര്‍ സാമുവല്‍ (പാപ്പച്ചന്‍-76) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സാമുവലിന്റെ ബന്ധു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മകന്‍ ജോണ്‍സ(40)നെയാണ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം ചോദിച്ചെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന മകന്‍ കമ്പുകൊണ്ട് അതിക്രൂരമായി മര്‍ദിച്ചെന്ന് അയല്‍വാസികള്‍ പറഞ്ഞു. ജോണ്‍സന്റെ വീടിനോട് ചേര്‍ന്ന ബന്ധുവീട്ടിലായിരുന്നു സാമുവല്‍ താമസിച്ചിരുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പെരുമ്പെട്ടി പോലീസ് എത്തിയാണ് സാമുവലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മര്‍ദനത്തിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചു.

സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും കേസെടുത്തിട്ടില്ലെന്ന് പെരുമ്പെട്ടി പോലീസിനെതിരേ പരാതിയുയര്‍ന്നിരുന്നു. രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പെരുമ്പെട്ടി പോലീസ് പറയുന്നത്. ജോണ്‍സണെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചിരുന്നു. ആശുപത്രിയില്‍ കഴിയുന്ന സാമുവലും പരാതി നല്‍കാന്‍ തയാറായില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കുകയായിരുന്നു. പോലീസ് കേസെടുത്തില്ലെന്ന ആരോപണം അന്വേഷിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാ കുമാരി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്തിന് നിര്‍ദേശം നല്‍കി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...