അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാല ; കെട്ടിടം തകര്‍ന്നുവീണു ; സമീപത്തെ ഹോട്ടലും ഭാഗികമായി തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാലയില്‍ കെട്ടിടം തകര്‍ന്നുവീണു. മുമ്പ് ടെലിഫോണ്‍ ബൂത്തായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തിരയില്‍ തകര്‍ന്നത്. കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഹോട്ടലും ഭാഗികമായി തകര്‍ന്നു. കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് തെങ്ങുകളും വീഴുന്ന നിലയിലാണുള്ളത്. അമ്പലത്ത് വീട്ടില്‍ പരീതിന്റെ ബോംബെ ഹോട്ടലാണ് തകര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഹോട്ടലിന്റെ സാധനങ്ങള്‍ പൂര്‍ണമായും നശിച്ചു. ഏകദേശം ഇരുപതിനായിരം രൂപയോളം നഷ്ടം ഉണ്ടായെന്നാണ് കണക്കകൂട്ടൽ. കഴിഞ്ഞവര്‍ഷം കടല്‍ക്ഷോഭം മൂലം ഒരു കെട്ടിടം പൂര്‍ണമായി തകര്‍ന്നിരുന്നു. കടലില്‍നിന്ന് പത്ത് മീറ്റര്‍ അകലത്തിലാണ് റോഡ് പോയിരിക്കുന്നത്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും റോഡ് തകര്‍ന്നുപോവാമെന്ന അവസ്ഥയാണ്. കുടിവെള്ളത്തിലേക്ക് ഉപ്പു കലരുന്നതും മേഖലയില്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

അപകടകരമായ സ്ഥലമായി അഞ്ചങ്ങാടി വളവ് മാറിയിരിക്കുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നും നാട്ടുകാര്‍ പറഞ്ഞു. ശക്തമായ തിരയില്‍ കെട്ടിടം വീണതോടെ ആശങ്കയിലായിരിക്കുകയാണ് പ്രദേശ വാസികള്‍. വര്‍ഷങ്ങളായി ഇവിടത്തെ ജനങ്ങള്‍ ഈ ദുരിതം അനുഭവിക്കുന്നുണ്ടെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. കടല്‍ ഭിത്തി തകര്‍ന്ന സ്ഥലങ്ങളിലാണ് കടല്‍ ക്ഷോഭം കൂടുതലായിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...