കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി തള്ളിക്കളയണമെന്ന് പോലീസ് കോടതിയിൽ. കേസിൽ സമഗ്രമായ അന്വേഷണം നടന്നു. അന്വേഷണത്തിൽ അപാകതയുണ്ടെന്ന വാദം മേൽക്കോടതികൾ തള്ളിയതാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. പോലീസ് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. ‘ബോധപൂർവം ചില മൊഴികൾ രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം തെറ്റാണെന്നും നവീൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിനെതിരായ ജില്ലാ കളക്ടറുടെ മൊഴിയെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ട്. നേരത്തെ കുടുംബം കേസിന്റെ തുടർ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയെയും സുപ്രിം കോടതിയെയും സമീപിച്ചിരുന്നെങ്കിലും തള്ളി. ഇതിന് പിന്നാലെ ഈ കേസിന്റെ കുറ്റപത്രം കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ പേലീസ് സമർപ്പിച്ചിരുന്നു. ഇതിൽ പ്രതികൾക്ക് രക്ഷപെടാനുള്ള പഴുതുകളുണ്ട് എന്ന് കുടുംബം ആക്ഷേപിച്ചിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























