പുലിയൂർ പഞ്ചായത്തില്‍ കൊയ്ത്തിനു പാകമായ 42 ഹെക്ടർ നെൽക്കൃഷി വെള്ളംകയറി നശിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പുലിയൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ കൊയ്ത്തിനു പാകമായ 42 ഹെക്ടർ നെൽക്കൃഷി വെള്ളംകയറി നശിച്ചു. ചെങ്ങന്നൂർ മേഖലയിൽ ആദ്യമായി ഇരുപ്പൂക്കൃഷി പരീക്ഷിച്ച ചിറ്റാറ്റുവേലി പാടശേഖരത്തിലാണ് സംഭവം. ഒന്നാംകൃഷിയുടെ വിളവെടുപ്പ് ജനുവരിയിൽ നടത്തിയിരുന്നു. ഇതിനുശേഷം ഫെബ്രുവരി 20-ഓടെയാണ് രണ്ടാംകൃഷിക്കായി വിതച്ചത്. എന്നാൽ കൊയ്ത്തു പൂർണമാകും മുൻപ് മഴയിൽ പാടശേഖരത്തിൽ വെള്ളംകയറുകയായിരുന്നു. ചെങ്ങന്നൂർ മേഖലയിൽ സാധാരണ ഒറ്റക്കൃഷിയാണുള്ളത്. ഇതിനു മാറ്റംവരുത്താനായാണ് കൃഷിവകുപ്പിന്റെ പിന്തുണയോടെ ചിറ്റാറ്റുവേലി പാടശേഖരത്തിൽ രണ്ടുകൃഷി ചെയ്തത്. ഒന്നാമത്തെ കൃഷിക്ക് മികച്ച വിളവായിരുന്നു ലഭിച്ചത്. കൊടുംവേനലിനെ രണ്ടാംകൃഷി അതിജീവിച്ചെങ്കിലും ജലമുയർന്നതു തിരിച്ചടിയായി. പരമ്പരാഗതമായി ചെയ്യുന്ന ഉമ വിത്തിനുപകരം മൂപ്പുകുറഞ്ഞ വിത്തായിരുന്നു ഉപയോഗിച്ചത്. 90 ദിവസത്തിനുള്ളിൽ കൊയ്ത്തിനു പാകമാകുന്ന വിത്താണിത്. 46 കർഷകരാണ് പാടശേഖരത്തിലുള്ളത്. കാലവർഷം ശക്തമാകുംമുൻപ് കൊയ്ത്തു പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കർഷകർ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒന്നര വയസ്സുകാരന്റെ മരണം ; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന്...

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

0
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹ മാധ്യമത്തില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍...

നെന്മാറ ഇരട്ടക്കൊല : ചെന്താമര കുറ്റക്കാരൻ

0
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തി .പാലക്കാട്...

ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല : ജി സുകുമാരൻ നായർ

0
കൊച്ചി: തനിക്കെതിരെ ഉപരാഷ്ട്രപതിയും സുരേഷ്​ഗോപിയും നടത്തിയ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ്...