തമിഴ്‌നാട്ടില്‍ മദ്യപിച്ച് യുവാവിന്റെ പരാക്രമം ; ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു , ചില്ലുകളും തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട്: മദ്യപിച്ച് ലക്കുകെട്ട് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടയുകയും വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ പത്തൊന്‍പതുകാരന്‍ പിടിയില്‍. ദിണ്ടിഗലില്‍ ആണ് സംഭവം. ഇയാളെ നാട്ടുകാര്‍ ‍ചേര്‍ന്ന് പിടികൂടി പിന്നീട് പോലിസില്‍ ഏല്‍പിച്ചു. ഉച്ച സമയത്ത് വേദസന്ധൂര്‍ ബസ് സ്റ്റാന്‍ഡിനു മുന്നിലായിരുന്നു പ്രകടനം. അരമണിക്കൂറില്‍ അധികം യുവാവ് അക്രമം തുടര്‍ന്നു. ആംബുലന്‍സും ബസുകളും ഇരുചക്ര വാഹനങ്ങളുമെല്ലാം തടഞ്ഞു.

നാട്ടുകാര്‍ നേക്കി നിന്നതല്ലാതെ ആരും ഇടപെട്ടില്ല. എല്ലാ വാഹനങ്ങളും തടയുകയും ചില വാഹനങ്ങളുടെ ചില്ല് തകര്‍ക്കുകയും ചെയ്തു. ഇതോടെ, പ്രദേശത്തുണ്ടായിരുന്ന ഒരു വയോധികന്‍ യുവാവിനെ പിടിച്ചു. അപ്പോഴേയ്ക്കും നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരുചക്ര വാഹനത്തില്‍ ഒരു പോലീസുകാരനെത്തി. നാട്ടുകാരെ സമാധാനിപ്പിച്ച് യുവാവുമായി ബൈക്കില്‍ പോകാന്‍ തുടങ്ങുമ്പോള്‍ ഇയാള്‍ വീണ്ടും ബഹളം വച്ചു.

ഇതോടെ, നാട്ടുകാര്‍ അക്രമാസക്തരായി പോലീസിനു മുന്നില്‍ വച്ച് യുവാവിനെ മര്‍ദിച്ചു. ചിലര്‍ ഇടപെട്ട് യുവാവിനെയും പോലീസുകാരെയും അവിടെ നിന്നും പോലീസ് സ്റ്റേഷനിലേയ്ക്ക് അയച്ചു. സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്തതില്‍ നിന്നും രാജ എന്നാണ് പേരെന്നും താരാപുരത്ത് ജോലി ചെയ്യുകയാണെന്നും ബോധ്യപ്പെട്ടു. അവധിയ്ക്ക് നാട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് ബോധം പോയതാണെന്നും പത്തൊന്‍പതുകാരന്‍ പോലീസിനെ അറിയിച്ചു. ഇതോടെ, കേസെടുക്കാതെ ഇയാളെ താക്കീതു ചെയ്ത് വിട്ടയക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തെ സമ്പൂര്‍ണ ചരക്കുനീക്കത്തിന് ഇന്ന് തുടക്കം ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് ഇന്ന് തുടക്കം....

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...