കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റിൽ കാർഷിക മേഖല, ലൈഫ് പദ്ധതി, ഡയാലിസിസ് രോഗികൾക്ക് ധനസഹായം പദ്ധതികൾക്ക് മുൻഗണന

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍: ഗ്രാമപഞ്ചായത്തിന്‍റെ 2024-25 വാര്‍ഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് എം.എ ജമീലബീവി അവതരിപ്പിച്ചു. യോഗത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനി രാജുഎന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കരുണാകരൻ കെ.ആർ, ജോളി ജോസഫ്, ദീപ്തി ദാമോദരൻ, അഞ്ചു സദാനന്ദൻ, അഖിൽ എസ്. നായർ, അഞ്ചലി കെ.പി., ജെസീലാ സിറാജ്, നീനമാത്യു, തേജസ് കുമ്പുളുവേലി, അമ്മിണി രാജപ്പൻ വിജയമ്മ സി.ആര്‍ തുടങ്ങിയവർ മീറ്റിംഗില്‍ പങ്കെടുത്തു. ബജറ്റില്‍ കാര്‍ഷിക മേഖല, ലൈഫ് ഭവന പദ്ധതി, ആരോഗ്യ മേഖലയ്ക്ക് മുൻഗണന നൽകി.

103143354 (പത്തു കോടി മുപ്പത്തി ഒന്ന് ലക്ഷത്തി നാൽപത്തി മൂവായിരത്തി മുന്നൂറ്റി അൻപത്തി നാല് രൂപ) പ്രതീക്ഷിത വരവും 74003544 (ഏഴ് കോടി നാല്പത് ലക്ഷത്തി മൂവായിരത്തി അഞ്ഞുറ്റി നാല്പത്തി നാല്) രൂപയുടെ ചെലവും 47980901 ( നാല് കോടി എഴുപത്തി ഒൻപത് ലക്ഷത്തി എൺപതിനായിരത്തി തൊള്ളായിരത്തി ഒന്ന്) രൂപ നീക്കിയിരിപ്പും ഈ ബഡ്ജറ്റില്‍ പ്രതീക്ഷിക്കുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 20 ലക്ഷം രൂപയും വഴിവിളക്കു വൈദ്യുതലൈന്‍ നീട്ടുന്നതിനായി 10 ലക്ഷം രൂപയും റോഡു പുനരുദ്ധാരണത്തിനായി 59 ലക്ഷം രൂപയും റോഡിതര പുനരുദ്ധാരണത്തിനായി 42 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൃഷി, വിദ്യാഭ്യാസം, ആരോഗ്യ മേഖലയിൽ ഇന്നവേറ്റീവ് പദ്ധതിയായി ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകുന്നതിന് തുക മാറ്റി വയ്ക്കുന്നതിനും ക്ഷീരവികസനം, മൃഗസംരക്ഷണം, പട്ടികജാതിവികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ വിഭാഗങ്ങളിലെ വ്യക്തിഗത ആനുകൂല്യ സബ്സിഡിയായി 1,90,53000 രൂപയും അതി ദരിദ്രരുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി 2 ലക്ഷം രൂപയും പഞ്ചായത്തിന്‍റെ ജൈവ വൈവിദ്ധ്യ പരിപാലനത്തിനായി 1ലക്ഷം രൂപയും അടിയ്ക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി 3 ലക്ഷം രൂപയും വാതില്‍പ്പടി സേവനങ്ങള്‍ക്കായി 1ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ലൈഫ് ഭവന പദ്ധതിയ്ക്കായി 1 കോടി രൂപയും എം.ജി.എന്‍.ആര്‍.ഇ.ജി യിൽ കിണർ, കയർ ഭൂവസ്ത്രം, സോക്പിറ്റ് തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകുന്നതും, വായ്പ്പൂര് ബസ് സ്റ്റാൻ്റിൽ ഷോപ്പിംഗ് കോംപ്ലക്സ് , ചുങ്കപ്പാറ മാർക്കറ്റ് കെട്ടിടങ്ങളുടെ നവീകരണം, യുവാക്കൾക്കായി പഞ്ചായത്ത് കളിസ്ഥലം, അംഗൻവാടികളുടെ പുനരുദ്ധാരണം, ആശ്രയ പദ്ധതി, കുടുംബശ്രീക്ക് റിവോൾവിംഗ് ഫണ്ട്, ഭിന്നശേഷി, വയോജനങ്ങൾ, കുട്ടികൾ , ടൂറിസം സാധ്യത മുൻനിർത്തി നാഗപാറയിൽ ഹാപ്പിനസ് പാർക്ക് നിർമിക്കുന്നതിനും പ്രത്യേകമായി ഈ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...