മൂന്നാറിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട അതെ ഭാഗത്ത് വീണ്ടും കാട്ടാനക്കൂട്ടം ; പരിഭ്രാന്തിയിൽ നാട്ടുകാർ…!

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാറിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട ഭാഗത്ത് വീണ്ടും കാട്ടാനക്കൂട്ടമെത്തി. ഇന്നലെ വൈകിട്ടാണ് കാട്ടാനക്കൂട്ടം കന്നിമല ടോപ്പ് ഡിവിഷൻ ഭാഗത്തിറങ്ങിയത്. കൂട്ടത്തിൽ മൂന്ന് ആനകളുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സുരേഷ് കുമാർ കൊല്ലപ്പെട്ടതിനു ശേഷം ആർ ആർ ടി നിരീക്ഷണം ശക്തമാക്കി എന്ന് പറഞ്ഞതിനു പിന്നാലെയാണ് കാട്ടാനകൾ എത്തിയിരിക്കുന്നത്. വനംവകുപ്പ് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കാത്തതാണ് വന്യമൃഗ ശല്യം പ്രദേശത്ത് വർദ്ധിച്ചു വരുന്നതിന് കാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ഓട്ടോറിക്ഷയിൽ വരികയായിരുന്ന സുരേഷ് കുമാറിനും കുടുംബത്തിനും നേരെ കാട്ടാന പാഞ്ഞടുത്തത്. ആനയുടെ ആക്രമണത്തിൽ സുരേഷ് കൊല്ലപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പന്തളം കുളനടയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

0
പന്തളം : ഓപ്പറേഷൻ തണ്ടർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്തനംതിട്ട എക്സൈസ്...

അടൂര്‍ എം.സി റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു : സുരക്ഷ കാര്യക്ഷമമല്ലെന്ന് യാത്രക്കാര്‍

0
അടൂര്‍ : അപകടങ്ങള്‍ കുറയ്ക്കുവാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അധികാരികള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും...