സംസ്ഥാനത്ത് തെക്കു പടിഞ്ഞാറൻ കാലവർഷമെത്തി ; അടുത്ത 5 ദിവസം വ്യാപകമായ മഴ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തെക്കുപടിഞ്ഞാറൻ മൺസൂൺ സംസ്ഥാനത്ത് എത്തി. സാധാരണയായി ജൂൺ ഒന്നിൻ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന മൺസൂൺ മൂന്ന് ദിവസം മുമ്പ് എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥിരീകരിച്ചു. ഈ മാസം 27ൻ എത്തുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ജൂൺ ഒന്നിൻ മുമ്പ് മൺസൂൺ എത്തുന്നത്. നേരത്തെ ഇത് 2017 ലും 2018 ലും ആയിരുന്നു.

തുടക്കത്തിൽ, കാര്യമായ മഴ പ്രതീക്ഷിക്കേണ്ടതില്ല, ജൂൺ പകുതിയോടെ ഇത് ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 1 വരെ ഒറ്റപ്പെട്ട കനത്ത മഴയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 1 മുതൽ മെയ് 28 വരെ 98 ശതമാനം വേനൽമഴയാണ് രേഖപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...