പത്തനംതിട്ട കെഎസ്ആര്‍ടിസിയില്‍ വീണ്ടും വികൃതികള്‍ ; കണ്ടക്ടര്‍ ഇല്ലാതെ ബസ്സ് ഒടിയത് 18 കിലോമീറ്റര്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കണ്ടക്ടര്‍ മൂത്രപ്പുരയില്‍ പോയി വരുന്ന സമയം കൊണ്ട് കെഎസ്ആര്‍ടിസി ബസ് അടുത്ത സ്റ്റാന്റിലെത്തി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് സംഭവം നടന്നത്. യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതോടെയാണ് ഡ്രൈവര്‍ ബസെടുത്തത്. ‌കണ്ടക്ടറില്ലാതെ 18 കിലോമീറ്ററാണ് ബസ് ഓടിയത്. തിരുവനന്തപുരത്ത് നിന്നും മൂലമറ്റത്തേയ്ക്കുള്ള കെഎസ്‌ആര്‍ടിസി ബസിലെ കണ്ടക്ടറാണ് വഴിയിലായത്. കൊട്ടാരക്കര സ്റ്റാന്റിലെത്തിയപ്പോള്‍ കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി ഇറങ്ങുകയായിരുന്നു. ഇതിനിടെ യാത്രക്കാരിലൊരാള്‍ ഡബിള്‍ ബെല്ലടിച്ചു. ബെല്ലടി കേട്ട് ഡ്രൈവര്‍ വണ്ടി എടുക്കുകയാരുന്നു.

കണ്ടക്ടര്‍ തിരികെ വന്നപ്പോഴാണ് ബസ് സ്റ്റാന്റ് വിട്ട് പോയ കാര്യം അറിയുന്നത്. കെഎസ്ആര്‍ടിസിയുടെ പുതിയ സംവിധാനമായ സിഫ്റ്റ് ബസ്സിന്റെ ജീവനക്കാര്‍ പുറപ്പെടേണ്ട സമയമായിട്ടും മുറിയില്‍ കിടന്നുറങ്ങിയ സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ടായത്. അതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പുതിയ വികൃതി. തുടര്‍ന്ന് കണ്ടക്ടര്‍ കൊട്ടാരക്കര ഡിപ്പോയില്‍ വിവരം അറിയിച്ചു. അറിയിപ്പ് ലഭിച്ചതോടെ അടൂര്‍ ഡിപ്പോയില്‍ വണ്ടി പിടിച്ചിട്ടു. പിന്നീട് മറ്റൊരു ബസില്‍ കയറി കണ്ടക്ടര്‍ അടൂരെത്തി. മുക്കാല്‍ മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം കണ്ടക്ടറെത്തിയതോടെ കെഎസ്‌ആര്‍ടിസി ബസ് മൂലമറ്റത്തേക്ക് യാത്ര പുറപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരത്തിൽ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര...

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...