തൃശൂരിൽ ആൺകുട്ടിയെ ബൈക്കിൽ കയറ്റി പാടത്ത് കൊണ്ടുപോയി ലൈംഗികാതിക്രമം ; പ്രതിക്ക് 8 വർഷം കഠിനതടവും പിഴയും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ പാടത്ത് കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു. അന്തിക്കാട് കാരപ്പുള്ളി വീട്ടില്‍ മണികണ്ഠനെയാണ് തൃശൂര്‍ അതിവേഗ സ്‌പെഷല്‍ പോക്‌സോ കോടതി നമ്പര്‍ 2 ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി എട്ട് വര്‍ഷം കഠിന തടവിനും 60000 രൂപ പിഴ അടയ്ക്കാനുമാണ് വിധിച്ചത്. 2022 ഓഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പഠിക്കാന്‍ പോയി തിരിച്ചുവന്നിരുന്ന കുട്ടിയെ പ്രതി സൈക്കിളില്‍ കൊണ്ടുപോയി പെരുമ്പുഴ പാടത്ത് വെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അരിമ്പൂര്‍ കൂട്ടാല ക്ഷേത്രത്തിലെ ജീവനക്കാരനാണ് പ്രതി. കേസില്‍ 18 ഓളം സാക്ഷികളെ വിസ്തരിച്ചു. അന്തിക്കാട് എസ് ഐ. ഹരീഷ് എം സി. ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ സഹായിയായി ഡബ്ല്യു സി പി ഒ രാജശ്രീയും ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനിത കെ എ, അഭിഭാഷകനായ ഋഷിചന്ദ് എന്നിവര്‍ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...

സിനിമ തീയറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ; തിയേറ്റർ ഉടമകൾക്ക് 15 ദിവസം...

0
തിരുവനന്തപുരം: സിനിമ തീയറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച്...