റാന്നി : വെച്ചൂച്ചിറയിൽ പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസിൻ്റെയും വെച്ചൂച്ചിറ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സംരംഭകരുടെ കൂട്ടായ്മ ‘സംരംഭക സഭ’ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻ്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.വി വർക്കി, വാർഡ് മെമ്പർ രാജി വിജയകുമാർ, താലൂക്ക് വ്യവസായ ഓഫീസർ നിസാം, ബ്ലോക്ക് വ്യവസായ ഓഫിസർ ലിജു, ഫാ. തോമസ് എബ്രാഹം, ബോസ് കൈതാള, ബെന്നി മങ്കന്താനം എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ രണ്ടു വർഷം 15 ലക്ഷം രൂപ പുതിയ സംഭരംഭകർക്ക് സബ്സിഡി നൽകി. ഈ വർഷവും പുതിയ സംരംഭകർക്കായി ജനറൽ, പട്ടികജാ വിഭാഗക്കാർക്കയി 10 ലക്ഷം രുപയുടെ പ്രോജക്ട് രൂപീകരിച്ചിട്ടുണ്ട്. കാർഷിക ഉൽപന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾ ഉണ്ടാക്കിയാല്‍ പ്രാദേശിക സാമ്പത്തിക വികസനത്തിന് ആക്കം കൂടുമെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിലെ പ്രമുഖ സംരംഭകനും മലയാളം ഇൻഡസ്ട്രിസ് സ്ഥാപകനുമായ ഫാ. തോമസ് എബ്രഹാമിനെ പഞ്ചായത്ത് ആദരിച്ചു. 30 സംരംഭകർ പങ്കെടുക്കുകയും അവരുടെ അനുഭവങ്ങളും പങ്കു വെക്കുകയും നിർദേശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.