സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ മേജര്‍ രവി സ്റ്റേഷനില്‍ ഹാജരായില്ല

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ മേജര്‍ രവി സ്റ്റേഷനില്‍ ഹാജരായില്ല. വ്യാഴാഴ്ച രാവിലെ 10ന് അമ്പലപ്പുഴ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. താന്‍ സ്ഥലത്തില്ലെന്നും ഹാജരാകാന്‍ സാധിക്കില്ലെന്നും മേജര്‍ രവി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ അനില്‍ നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇയാള്‍ സ്‌റ്റേഷനില്‍ ഹാജരായിരുന്നു.

അമ്പലപ്പുഴ സ്വദേശി ഷൈന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മേജര്‍ രവിയും തണ്ടര്‍ ഫോഴ്‌സ് എന്ന സെക്യൂരിറ്റി കമ്പനി എം.ഡി അനില്‍ നായരും സ്റ്റേഷനില്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. സ്റ്റേഷനില്‍ ഹാജരാകുന്ന ഇരുവരെയും അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തണ്ടര്‍ഫോഴ്‌സിന്റെ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് പലപ്പോഴായി തന്റെ പക്കല്‍ നിന്ന് 2.10 കോടി രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് പരാതി.

കൂടുതല്‍ തുകയും നല്‍കിയത് മേജര്‍ രവിയുടെ അക്കൗണ്ടിലേയ്ക്കാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു. പ്രതിമാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് തുക നല്‍കിയത്. എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് മാത്രമല്ല, നല്‍കിയ പണം തിരികെ ലഭിച്ചില്ലെന്നുമാണ് ഷൈന്‍ ആരോപിക്കുന്നത്. തുടര്‍ന്നാണ് ഷൈന്‍ കോടതിയെ സമീപിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ വിമാനത്തിന്റെ ജനൽ തകർന്നു; യാത്രികൻ പുറത്തേക്ക് തെറിച്ചു, തലനാരിഴയ്ക്ക് രക്ഷ!

0
ഗ്രീസ്: ഗ്രീസിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ...

പണം തട്ടാൻ സ്പാ ഉടമയെ ഭീഷണിപ്പെടുത്തിയ കേസ്;മരട് അനീഷിനെയും സംഘത്തെയും ഒരുദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി: സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മരട് അനീഷിനെയും...

ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ വീഴ്ച ആരോപണം; ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ...

മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി

0
മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ്...