‘ഭവന സന്ദര്‍ശനം 2023’ പദ്ധതി ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഭടന്മാര്‍ക്കൊപ്പം ആശ്രിതരും പൊതു പ്രശ്‌നങ്ങളില്‍ ഇടപെട്ട് സജീവ സാന്നിദ്ധ്യം അറിയിക്കുന്നത് ഏറെ മാതൃകാപരമാണെന്ന് അസി. പ്രൊഫ. അഞ്ജുഷ.വി പറഞ്ഞു. നാഷണല്‍ എക്‌സ് സര്‍വ്വീസ് മെന്‍ കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജില്ലാ വനിതാ വിഭാഗം സംഘടിപ്പിച്ച ‘ഭവന സന്ദര്‍ശനം 2023’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രായാധിക്യം, രോഗാവസ്ഥ തുടങ്ങിയവ കാരണം കിടപ്പുരോഗികളെ വീടുകളില്‍ എത്തി സന്ദര്‍ശനം നടത്തുന്ന പദ്ധതി നടപ്പിലാക്കുന്നത് അത്തരക്കാര്‍ക്ക് ഏറെ മാനസിക ഉല്ലാസം പകരും. ദീര്‍ഘ കാലം രാജ്യസേവനത്തില്‍ ഏര്‍പ്പെട്ടതിനുശേഷം പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുന്‍ സൈനികര്‍ക്കൊപ്പം തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വനിതാ ഫോറം ഭാരവാഹികള്‍ ഏറെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു എന്നും അവര്‍ പറഞ്ഞു. കണ്‍വീനര്‍ പി പാറുക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഷീല മാത്യു, ശാന്തമ്മ പി.റ്റി, ജെറീന പി എബ്രഹാം, രാധമ്മ കെ എം, ജലീല പി എബ്രഹാം, സിന്ധു തുളസി, മറിയാമ്മ എബ്രഹാം എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...