ഓമല്ലൂരില്‍ നീതി സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ആദ്യമായാണ് ഒരു പട്ടികജാതി സര്‍വീസ് സഹകരണസംഘത്തിന് നീതി സൂപ്പര്‍മാര്‍ക്കറ്റ് ലഭിക്കുന്നതെന്ന് മന്ത്രി വീണാജോര്‍ജ്. ഓമല്ലൂരില്‍ നീതി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരും മികച്ച ഇടപെടലുകള്‍ നടത്തും. സംഘത്തെ സംബന്ധിച്ചിടത്തോളം ഇത് വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഘട്ടമാണ്.
ഓമല്ലൂരിലെ പ്രദേശവാസികള്‍ക്ക് തിരക്കില്‍ നിന്നൊഴിഞ്ഞ് സാധനങ്ങള്‍ വാങ്ങി മടങ്ങാനുള്ള സൗകര്യം ഇവിടെയുണ്ട്. കൂടാതെ, മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് വെയ്ക്കുന്ന തരത്തിലുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ സമയനഷ്ടം വരാതെ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഇച്ഛാശക്തിയോടെ പുരോഗതിയിലേക്ക് നീങ്ങാന്‍ ഈ സഹകരണസംഘത്തിന് സാധിക്കുമെന്നും നീതി സൂപ്പര്‍മാര്‍ക്കറ്റിന് വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ എല്ലാ ആശംസകളും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, വാര്‍ഡ് അംഗം സുജാത ടീച്ചര്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.പി. ഹിരണ്‍, കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡി. ശ്യാം കുമാര്‍, സിപിഐഎം ഓമല്ലൂര്‍ ലോക്കല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍, സിപിഐഎം ഓമല്ലൂര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.ആര്‍. ബൈജു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓമല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എ. വര്‍ഗീസ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി മനോജ്, സംഘം സെക്രട്ടറി കെ.ഓമന തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...