ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടും ഇ.പിക്കെതിരെ നടപടിയില്ല ; ഫര്‍സീന്‍ മജീദും നവീനും വീണ്ടും ഹാജരാവണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസ് ഇരട്ടനീതി തുടരുന്നുവെന്ന് പരാതി.വധശ്രമവും ഗൂഢാലോചനയുമടക്കം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ ചുമത്തിയിട്ടും കൂടുതല്‍ വിമാന വിലക്ക് വന്നിട്ടും തുടര്‍ നടപടിയില്ല. പകരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനോടും നവീനിനോടും വീണ്ടും ഹാജരാവാന്‍ പോലീസ് ആവശ്യപ്പെടുകയും ചെയ്തു.ഈ മാസം 26, 27 തീയതികളില്‍ വലിയതുറ പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാനാണ് ഇ-മെയില്‍ വഴി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥയുണ്ടായിട്ടും അത് പരിഗണിക്കാതെയാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.26-ന് ഫര്‍സീന്‍ മജീദിനോടും 27-ന് നവീനിനോടും ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമായിരിക്കും ഹാജരാവുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. വിമാനപ്രതിഷേധത്തില്‍ കോടതി നിര്‍ദേശപ്രകാരമായിരുന്നു ഇ.പി ജയരാജനെതിരെ കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...