Saturday, April 27, 2024 8:36 am

അബാന്‍ മേല്‍പ്പാലം : ജീവനോപാധിയേയും കെട്ടിടങ്ങളേയും ബാധിക്കാതെ പ്രാവര്‍ത്തികമാക്കും – മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനങ്ങളുടെ ജീവനോപാധിയേയും കെട്ടിടങ്ങളേയും ബാധിക്കാതെയായിരിക്കും അബാന്‍ മേല്‍പ്പാലം പ്രാവര്‍ത്തികമാക്കുകയെന്ന് മന്ത്രി വീണാജോര്‍ജ് പറഞ്ഞു. അബാന്‍ മേല്‍പ്പാലത്തിന് സ്ഥലം വിട്ടുനല്‍കുന്നവരുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയെ സംബന്ധിച്ചിടത്തോളം അബാന്‍ ജംഗ്ഷന്റെ വികസനം പ്രധാനപ്പെട്ട ഒന്നാണ്. അത് സാധ്യമാകണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണമായ സഹകരണവും പിന്തുണയും ഉണ്ടാകണം. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ഭൂമി വിട്ട് നല്‍കുന്നവര്‍ക്ക് കൃത്യമായി തുക വിതരണം ചെയ്യും. ഇതിനായി കിഫ്ബി ലാന്‍ഡ് അക്വിസിഷന്‍ അഡ് വൈസറെ നിയമിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോള്‍ കെട്ടിടങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള ശ്രമം നടത്തും. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തായിരിക്കും ഉയരം കൂടുതല്‍ വരുന്നതെന്നും കെ.ആര്‍.എഫ്.ബിയുടെ ചുമതലയിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് സ്റ്റാന്‍ഡിന് വടക്കുവശത്ത് പെട്രോള്‍ പമ്പിന് സമീപത്തു നിന്ന് ആരംഭിച്ച് മൂത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് മേല്‍പ്പാലം.

കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണച്ചുമതല. ജില്ലാ ആസ്ഥാനത്തെ ആദ്യ മേല്‍പ്പാലം കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിക്കുന്നത്. ഒന്നര വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കെആര്‍എഫ്ബി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.ആര്‍. മഞ്ജുഷ, അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. ഹാരിസ്, എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, ഭൂവുടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാ​ഷ്മീ​രി​ൽ നേ​രി​യ ഭൂ​ച​ല​നം ; 3.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

0
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ നേ​രീ​യ ഭൂ​ച​ല​നം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ്...

മൂന്നാറിലെ ജനവാസമേഖലയിൽ വിഹരിച്ച് കടുവക്കൂട്ടം ; വനംവകുപ്പിന്റെ നടപടി കാത്ത് പ്രദേശവാസികൾ

0
മൂന്നാർ: മൂന്നാറിൽ ജനവാസമേഖലയിൽ കടുവാക്കൂട്ടം. കന്നിമല ലോവർ ഡിവിഷനിൽ മൂന്ന് കടുവകളാണ്...

ഓപ്പറേഷൻ തീയേറ്ററിൽ മോഷണം ; ദൃശ്യങ്ങൾ ലഭിച്ചിട്ടും കള്ളനെ പിടിക്കാനാവാതെ പോലീസ്

0
ആലപ്പുഴ: പോലീസിന് തിരക്കുള്ള സുരക്ഷാഡ്യൂട്ടി ഉണ്ടാകുമ്പോൾ ആലപ്പുഴ ബീച്ചിലും പരിസരത്തും മോഷണം...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച...