ഇടമുറി : സമഗ്ര ശിക്ഷാ കേരളം റാന്നി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഇടമുറി ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ് ഉദ്ഘാടനം നിർവഹിച്ചു. ഈ കാലഘട്ടത്തിൽ പെൺകുട്ടികൾ നേരിടുന്ന പലതരം ആക്രമണങ്ങളെയും പ്രതിരോധിക്കുന്നതിനും കരുത്തുറ്റ മനസ്സും ശരീരവും വാർത്തെടുക്കുന്നതിനു സ്വയം പ്രതിരോധ പരിശീലനം സഹായിക്കും. പഠന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സാമൂഹ്യ ഇടപെടലുകൾ നടത്തുന്നതിനും , നേതൃത്വം വഹിക്കുന്നതിനും പെൺകുട്ടികളെ കഴിവുള്ളവരാക്കി മാറ്റുന്ന ഇത്തരം പരിശീലന പദ്ധതികൾ നടത്തുന്ന പൊതു വിദ്യാഭ്യാസ വകുപ്പിനെ പ്രത്യേകം അഭിനന്ദിക്കണമെന്നും ജെസ്സി അലക്സ് പറഞ്ഞു. പി.ടി.എ പ്രസിഡന്റ് എം വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബി പ്രമോദ്, ബി.ആർ.സി ട്രയ്നർ എസ്.അബ്ദുൽ ജലീൽ, സ്റ്റാഫ് സെക്രട്ടറി കെ കെ ശശീന്ദ്രൻ, കായിക കലാ പരിശീലകൻ ജിനോഷ് വേങ്കത്താനം എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























