കായംകുളം ഗവ. ഗേൾസ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് സിമന്റുപാളി അടർന്നുവീണ സംഭവം ; പരിശോധനയിൽ കെട്ടിടത്തിൽ പലയിടത്തും സിമന്റ് ഇളകിയതായി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കായംകുളം : ഗവ. ഗേൾസ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് സിമന്റുപാളി അടർന്നുവീണതിനു പിന്നാലെ നടത്തിയ പരിശോധനയിൽ കെട്ടിടത്തിൽ പലയിടത്തും സിമന്റ് ഇളകിയതായി കണ്ടെത്തി. സിമന്റുപാളി ഇളകി മേൽക്കൂരയുടെ അടിഭാഗത്ത് കമ്പികൾ തെളിഞ്ഞുകാണുന്ന നിലയിലാണ്. കെട്ടിടത്തിൽ പായൽ പിടിച്ചിട്ടുണ്ട്. ഭിത്തികളിൽ നനവും മരങ്ങൾ വളർന്നും നിൽക്കുന്നുണ്ട്. രണ്ടാം നിലയിൽ സിമന്റുപാളി അടർന്നുവീണ ക്ലാസ് മുറിയുടെ ഭിത്തിയിൽ മരത്തിന്റെ വേര് പടർന്നിട്ടുണ്ട്. മുറിയുടെ അകത്തേക്ക് വേരെത്തിയിട്ടും നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.

സ്കൂളിലെ ലൈബ്രറി മുറിയിൽ ജനലിന്റെ ഭാഗത്ത് കോൺക്രീറ്റ് അടർന്നിട്ടുണ്ട്. അധ്യാപകരിരിക്കുന്ന മുറിയിലെ ഭിത്തിയിലും സിമന്റിളകിയിട്ടുണ്ട്. 1959-ൽ നിർമിച്ച കെട്ടിടമാണിതെന്ന് പ്രദേശവാസികൾ പറയുന്നു. കെട്ടിടത്തിൽ നനവ് പിടിക്കുന്നതും വേണ്ടവിധത്തിൽ അറ്റകുറ്റപ്പണി നടത്താത്തതുമാണ് സിമന്റുപാളികൾ അടരാൻ കാരണം. കെട്ടിടത്തിന് ഫിറ്റ്‌നസ് ഉണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കെട്ടിടത്തിൽ ടികെഎം എൻജിനിയറിങ് കോളേജിൽനിന്ന് വിദഗ്ധരെത്തി പരിശോധന നടത്തും. ബലക്ഷയമില്ലെന്ന് ഉറപ്പായാലേ ക്ലാസ് നടത്താൻ അനുവദിക്കൂവെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. എന്നാൽ ഒൻപത് ക്ലാസ് മുറികളിലെ കുട്ടികളെ മാറ്റുന്നത് പ്രതിസന്ധിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...