ഓപറേഷൻ സിന്ദൂർ ചരിത്രപരമായ നീക്കമാണെന്നും ഐതിഹാസിക നടപടിയാണെന്നും പ്രതിരോധമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ലോക്സഭയിൽ ഓപറേഷൻ സിന്ധൂറിൽ ചർച്ച ആരംഭിച്ചു. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചർച്ചയ്ക്ക് മുന്നോടിയായി സഭയിൽ വിശദീകരണം നൽകി. ഓപറേഷൻ സിന്ദൂർ ചരിത്രപരമായ നീക്കമാണെന്നും ഐതിഹാസിക നടപടിയാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഒൻപത് ഭീകരക്യാമ്പുകൾ തകർത്തുവെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. സൈന്യത്തിൻ്റെ മൂന്ന് വിഭാ​ഗങ്ങളുടെയും യോജിച്ചുള്ള നീക്കത്തിൽ നൂറിലധികം ഭീകരരെ കൊലപ്പെടുത്തിയെന്നും ഭീകരവാദികളെ അവരുടെ താവളത്തിലെത്തി ഇല്ലാതാക്കിയെന്നും രാജ്നാഥ് സിങ് പറഞ്ഞു. വെടിനിർത്തലിന് മുൻകൈ എടുത്തുവെന്ന ട്രംപിൻ്റെ അവകാശവാദത്തെ രാജ്നാഥ് സിങ് തള്ളി.

പാകിസ്താൻ ഡിജിഎംഎ വെടിനിർത്തലിനായി അപേക്ഷിച്ചെന്നും അതിനാലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ലക്ഷ്യം പൂ‍ർത്തിയായതിനാലാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിയതെന്നും പ്രതിരോധ മന്ത്രി സഭയെ അറിയിച്ചു.ഭീകരാക്രമണത്തിന് പിന്നിലെ പാക് ബന്ധം വ്യക്തമാണ്. ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താൻ വെടി നിർത്തൽ ലംഘിച്ചു. 22 മിനിറ്റിൽ ഓപറേഷൻ സിന്ദൂർ ലക്ഷ്യം കണ്ടു. പാകിസ്താൻ ഡ്രോണുകൾ അടക്കം ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പാക്കിസ്ഥാന്റെ ആക്രമണശ്രമങ്ങൾ ഇന്ത്യ തകർത്തു. S400, ആകാശ് പ്രതിരോധ സംവിധാനങ്ങൾ പാകിസ്താന്റെ ആക്രമണ ശ്രമങ്ങളെ തകർത്തു. പാകിസ്താന്റെ ആക്രമണത്തിൽ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ഒരു നാശവും ഉണ്ടാകിയില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...