ദളിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : ഉറ്റസു​ഹൃത്തുക്കളായ ദളിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഫറൂഖാബാദിലായിരുന്നു സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതികൾക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മരിക്കുന്നതിന് മുൻപായി പ്രതികളുമായി പെൺകുട്ടികൾ സംസാരിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. പവൻ, ദീപക് എന്നിവരെ കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മരിച്ച രണ്ട് പെൺകുട്ടികൾ അയൽവാസികൾ കൂടിയായിരുന്നു. ജന്മാഷ്ടമി ദിനത്തിൽ ഇരുവരും ഒരുമിച്ച് അടുത്തുളള ക്ഷേത്രത്തിൽ പോയിരുന്നു. പെൺകുട്ടികൾ രാത്രി 10 മണിയോടെ അമ്പലത്തിലേക്ക് പോയതായാണ് ബന്ധുക്കൾ പറയുന്നത്.

പിന്നീട്, ഇരുവരുടെയും മൃതദേഹങ്ങൾ രണ്ട് ഷോളുകൾകൊണ്ട് കൂട്ടിക്കെട്ടി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്ന് സിം കാർഡ് ലഭിച്ചിരുന്നു. അത് പോലീസ് കസ്റ്റഡിയിലുളള ദീപക്കിന്റെതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതേ സിം ഉപയോ​ഗിച്ച് പെൺകുട്ടികൾ മണിക്കൂറുകളോളം പ്രതികളുമായി സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് കോൾ ഹിസ്റ്ററി ഡിലീറ്റ് ചെയ്തതായും സിം നീക്കം ചെയ്തതായും പോലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ പ്രതികളായ ദീപക്കും പവനും പെൺകുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...