കരാര്‍ തൊഴിലാളി ജോലിക്കിടെ മരണപ്പെട്ട സംഭവം ; എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറം വിധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വൈദ്യുതി തൂണുകളിലെ ബള്‍ബ് മാറ്റുന്ന കരാര്‍ തൊഴിലാളി ജോലിക്കിടെ മരണപ്പെട്ട സംഭവത്തില്‍ എട്ടുലക്ഷം രൂപ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറം വിധി.
റാന്നി ചെല്ലക്കാടു സ്വദേശി തെക്കേകാലായിൽ വീട്ടിൽ എം. എൽ പ്രസാദ് മരണപ്പെട്ട സംഭവത്തില്‍ ഭാര്യ പത്മിനി പ്രസാദ് ഫയൽ ചെയ്ത ഹർജിയിലാണ് കമ്മീഷന്റെ വിധി. കോഴഞ്ചേരി പഞ്ചായത്തിലെ വൈദ്യുതി തൂണുകളിലെ ബൾബ് ഇടുന്ന ജോലി ചെയ്യുന്ന പഞ്ചായത്തിന്റെ കരാർ തൊഴിലാളിയായിരുന്നു മരണപ്പെട്ട എം. എൽ. പ്രസാദ്.

2017 – ൽ ആറന്മുള പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വൈദ്യുതി തൂണിലെ ബൾബ് മാറ്റിയിടുന്ന ജോലി ചെയ്തു വരവെ തൂണില്‍ നിന്നും വീണ് പ്രസാദ് മരണപ്പെട്ടു. 5,00,000 രൂപയുടെ ഇൻഷ്വറൻസ് പോളിസി ന്യൂ ഇന്ത്യ കമ്പനിയുടെ പത്തനംതിട്ട ശാഖയിൽ നിന്നും പ്രസാദ് നേരത്തെതന്നെ എടുത്തിരുന്നു. എന്നാൽ പ്രസാദ് മരണപ്പെട്ടതിനുശേഷം ഭാര്യ പത്മിനി പ്രസാദ് ഇൻഷ്വൻസ് കമ്പനിയെ സമീപിച്ചപ്പോൾ പ്രസാദിന് വൈദ്യുതി തൂണില്‍ കയറാനുളള അവകാശമില്ലായെന്നും പറഞ്ഞു ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിക്കുകയാണ് ഉണ്ടായത്.

ഇതിനെതിരെയാണ് പത്മിനി പത്തനംതിട്ട ന്യൂ ഇന്ത്യ ഇൻഷ്വറൻസ് മാനേജരെ എതിർകക്ഷിയാക്കി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഹർജി ഫയൽ ചെയ്തത്. ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷിയായ ഇന്ത്യ ഇൻഷ്വറൻസ് മാനേജർക്ക് നോട്ടീസ് അയയ്ക്കുകയും അവർ കമ്മീഷനിൽ ഹാജരാകുകയും ചെയ്തു.

പരേതനായ എം.എൽ പ്രസാദ് കോഴഞ്ചേരി പഞ്ചായത്തിന്റെ കരാർ തൊഴിലാളിയാണെന്നും വൈദ്യുതി തൂണില്‍ കയറാൻ അവകാശമില്ലായെന്നും ഇൻഷ്വറൻസ് കമ്പനി വാദിക്കുകയും പരേതന്റെ അശ്രദ്ധകൊണ്ടാണ് മരണപ്പെട്ടതെന്നും അതുകൊണ്ട് ഇൻഷ്വറൻസ് കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കാൻ ബാദ്ധ്യതയില്ലായെന്നും വാദമുന്നയിച്ചു. എന്നാൽ ഹർജിഭാഗം ഹാജരാക്കിയ തെളിവുകളും വാദങ്ങളും ശരിയാണെന്നു കമ്മീഷന് ബോദ്ധ്യപ്പെടുകയാണ് ഉണ്ടായത്.

പഞ്ചായത്ത് രാജ് ആക്റ്റിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പഞ്ചായത്തിന് കരാർ തൊഴിലാളിയെ വെക്കാൻ അവകാശമുണ്ടെന്നും വൈദ്യുതി തൂണില്‍ നിയമപരമായി പഞ്ചായത്തിന് ബൾബ് ഇടാൻ അവകാശമുണ്ടെന്നും ഹർജി കക്ഷിയുടെ അഭിഭാഷകൻ വാദിക്കുകയുണ്ടായി. നിയമാനുസൃതമായി ഇൻഷ്വറൻസ് പോളിസി എടുത്തിട്ടുളള പരേതന്റെ വിധവക്ക് പോളിസി അനുകൂല്യങ്ങളുടെ അവകാശമുണ്ടെന്നും പോളിസി തുകയായ 5 ലക്ഷം രൂപ 2017 മുതൽ 12% പലിശയോടുകൂടിയും 50,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചിലവും ഉൾപ്പെടെ 8 ലക്ഷം രൂപ പത്മിനി പ്രസാദിനു ഇൻഷ്വറൻസ് കമ്പനി കൊടുക്കാൻ കമ്മീഷൻ ഉത്തരവിടുകയാണ് ചെയ്തത്. ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...