ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച സംഭവം ; കോൺഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡണ്ടായ കെഎ സാബുവാണ് അറസ്റ്റിലായത്. മോട്ടോർ വെഹിക്കിൾ ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയുടെ വാഹനമാണ് സാബു തടഞ്ഞുനിർത്തി ഡ്രൈവറെ ചീത്ത വിളിച്ചത്. ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. രണ്ടു ദിവസം മുമ്പാണ് സംഭവം. ജഡ്ജിയെ ജോലി കഴിഞ്ഞ് വീട്ടിൽ കൊണ്ടു ചെന്നാക്കി തിരികെ വരികയായിരുന്നു ഡ്രൈവർ. പുന്നമടയിൽ വെച്ച് ഗട്ടർ ഒഴിവാക്കാനായി കാർ വലതുവശത്തേക്കെടുക്കുകയായിരുന്നു. ഈ സമയത്ത് എതിർദിശയിലൂടെ സ്കൂട്ടറിൽ വരികയായിരുന്നു സാബു.

കാർ നേരെ വരുന്നത് കണ്ട സാബു സ്കൂട്ടർ കാറിന് കുറുകെ നിർത്തി. ഗട്ടർ ഒഴിവാക്കി വന്ന കാർ സ്കൂട്ടറിൽ ഇടിക്കാൻ വന്നുവെന്ന് ആരോപിച്ചാണ് വണ്ടി തടഞ്ഞത്. തുടർന്ന് ഡ്രൈവറെ ചീത്ത വിളിക്കുകയായിരുന്നു. ഈ സമയത്ത് ജഡ്ജി കാറിൽ ഉണ്ടായിരുന്നില്ല. ഇതിനിടെ സ്റ്റേഷൻ ജാമ്യം കൊടുക്കാവുന്ന കേസായിട്ടും സാബുവിനെ കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...