കോന്നി : കോന്നി നാഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കോന്നി കെ എസ് ആർ ടിസി സ്റ്റാൻഡ്, കോന്നി നാരായണപുരം ചന്ത, ടാക്സി സ്റ്റാൻഡ് തുടങ്ങിയ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് തെരുവ് നായ ശല്യം വർധിക്കുന്നത്. കോന്നി നഗരത്തിൽ രാത്രിയിലും പുലർച്ചെയും ബസ് കാത്ത് നിൽക്കുന്ന ആളുകൾക്കും പുലർച്ചെ നടക്കാൻ ഇറങ്ങുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കോന്നിയിൽ റോഡരുകിൽ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും എല്ലാം തെരുവ് നായകൾ വളരുന്നതിന് അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് നായ ശല്യം വർധിച്ചിരിക്കുന്നത്. റോഡിൽ കൂട്ടമായിറങ്ങുന്ന നായകൾ ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു.
റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനയാത്രക്കാർക്ക് പുറകെയും മറ്റും നായകൾ കൂട്ടത്തോടെ ഓടുന്നത് കോന്നിയിൽ സ്ഥിരം കാഴചയായി മാറുകയാണിപ്പോൾ. കോന്നിയിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളുടെ അടിഭാഗം ആണ് തെരുവ് നായകളുടെ സ്ഥിരം താവളം. കൊച്ചുകുട്ടികൾ പോകുന്ന വഴിയിൽ ആണ് നായകൾ കൂട്ടത്തോടെ ഇറങ്ങുന്നത്. മുൻപും കോന്നി നഗരത്തിൽ ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം കോന്നി നഗരത്തിൽ ബസ് കാത്ത് നിന്ന പ്രവാസിക്ക് നേരെയും തെരുവ് നായകളുടെ ആക്രമണം ഉണ്ടായി. അംഗ വൈകല്യം വന്ന നായകളും പരിക്ക് പറ്റിയ നായകളും ഈ കൂട്ടത്തിൽ ഉണ്ട്. തെരുവ് നായ ശല്യം കുറക്കുവാൻ ബന്ധപ്പെട്ടവരുടെ അടിയന്തിര ഇടപെൽ ആവശ്യമാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























