കെഎസ്.യു പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ച ഡിസിപിയെ ഭീഷണിപ്പെടുത്തിയ സംഭവം ; സമൂഹമാധ്യമങ്ങൾക്കെതിരെ പപോലീസ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്.യു പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ച ഡിസിപിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ പപോലീസ് അന്വേഷണം ആരംഭിച്ചു. മനുഷ്യത്വരഹിതമായി വിദ്യാര്‍ഥിയുടെ കഴുത്തിന് കുത്തിപ്പിടിച്ച ഡിസിപിക്കെതിരെ നടപടി എടുക്കാതെ സംഭവത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ കേസ് എടുത്ത നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 12 കോണ്‍ഗ്രസ്സ് അനുകൂല സമൂഹമാധ്യമങ്ങളുടെ അഡ്മിന്‍മാര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 153, 506 വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സ്. കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് ഈ വകുപ്പുകള്‍.

നവകേരള സദസ് കോഴിക്കോട് നടന്ന നവംമ്പര്‍ 25 നാണ് എരഞ്ഞിപ്പാലത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്സ് – കെഎസ്.യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് . ഇത് തടയുന്നതിനിടെയാണ് ഡിസിപി കെ.ഇ ബൈജു കെ.എസ്.യു പ്രവര്‍ത്തകനായ ജോയല്‍ ആന്‍റണിയുടെ കഴുത്തില്‍ കൈമുറുക്കിയത്. ഇതിന്റെ  ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കോണ്‍ഗ്രസ്സ് അനുകൂല നവ മാധ്യമങ്ങളില്‍ ഡിസിപിക്കെതിരെ വധഭീഷണിയും മോശം പരാമര്‍ശങ്ങളും ഉണ്ടായി. സംസ്ഥാന സൈബര്‍ സെക്യൂരിട്ടി ഹൈട്ടെക്ക് സെല്ലിന്റെ  പരാതിയില്‍ ഡിജിപിയാണ് കേസ്സെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് നടക്കാവ് പോലീസ് കേസ്സ് എടുത്തത്. 12 അക്കൗണ്ടുകളെക്കുറിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടക്കാവ് പോലീസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം ; പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി....

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...