ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്ന് 14കാരൻ രക്ഷപ്പെട്ട സംഭവം : ഇടപെടലുമായി ശിശുക്ഷേമ സമിതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട 14കാരൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇടപെടലുമായി ശിശുക്ഷേമ സമിതി. കേസെടുത്ത് അന്വേഷണം നടത്താൻ എസ്പിക്ക് നിർദേശം നൽകി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഭിക്ഷാടന സംഘം വ്യാപകമായ ശൃംഖലയെന്നും തമിഴ്നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് കുട്ടികളെ എത്തിക്കുന്നതെന്നുമാണ് വിവരം. കേരളത്തിൽ ഹോസ്റ്റൽ സൗകര്യത്തോടെ വിദ്യാഭ്യാസം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തമിഴ്നാട്ടിലെ അനാഥാലയങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കുന്നതെന്നാണ് വിവരം. രണ്ട് ദിവസം മുൻപാണ് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലേക്ക് 14കാരനായ തമിഴ് സംസാരിക്കുന്ന കുട്ടി തന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് ഓടി എത്തിയത്. തന്നെ രക്ഷിക്കണമെന്ന് അവിടെ ഉണ്ടായിരുന്ന ആളുകളോട് അവൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ജനപ്രതിനിധികളും പൊലീസും ചേർന്ന് കുട്ടി പറഞ്ഞത് പ്രകാരമുള്ള കാര്യങ്ങളിൽ തെരച്ചിൽ നടത്തുകയും കുട്ടി പറയുന്നതിൽ വസ്തുതയുണ്ടെന്ന് തെളിയുകയും ചെയ്തിരുന്നു. ഒരു ദിവസം 1500 രൂപയെങ്കിലും നേടണമെന്ന് ടാർജറ്റ് ഉണ്ടായിരുന്നുവെന്നും 1000 രൂപയിൽ താഴെയാണ് വരുമാനമെങ്കിൽ കുട്ടികളുടെ തലയ്ക്ക് പുറകിലായി മർദിക്കുമെന്നും പതിനാലുകാരൻ മൊഴി നൽകി. മർദനം സഹിക്കാൻ കഴിയാതെയാണ് കുട്ടി രക്ഷപ്പെട്ട് ഓടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കുട്ടി നിലവിൽ ഹരിപ്പാടുള്ള ബാലസദനത്തിലാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...