ഓട്ടോറിക്ഷയിലെ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ട ഡോക്ടറെ മര്‍ദിച്ച സംഭവം ; മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ചാലക്കുടിയില്‍ ഓട്ടോറിക്ഷയിലെ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ട ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവര്‍മാരായ രഘു, ബെന്നി, രാംദാസ് എന്നിവരുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. രഘുവിന്റെ ലൈസന്‍സ് 30 ദിവസത്തേക്കും, ബെന്നി, രാംദാസ് എന്നിവരുടെ ലൈസന്‍സുകള്‍ 15 ദിവസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ മൂവരും നിര്‍ബന്ധമായും റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് 19ന് ഉച്ചയ്ക്ക് 2.15ഓടെയാണ് സംഭവം.

ജോലി ആവശ്യത്തിനായി ചാലക്കുടിയിലെത്തിയ ഡോ. ധനേഷ് കലാഭവന്‍ മണി സ്റ്റാന്‍ഡില്‍ നിന്ന് ഇലക്ട്രിക് ഓട്ടോയില്‍ കയറുകയായിരുന്നു. യാത്രയുടെ തുടക്കത്തില്‍ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ തയ്യാറായില്ല. ധനേഷ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ മീറ്റര്‍ ഇട്ടെങ്കിലും നിശ്ചിത നിരക്കിലും കൂടുതല്‍ തുക വേണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഡ്രൈവര്‍ ഓട്ടോ തിരികെ സ്റ്റാന്‍ഡിലേക്ക് തന്നെ കൊണ്ടുപോയി മറ്റ് തൊഴിലാളികളെക്കൂടി വിളിച്ചുകൂട്ടി ധനേഷിനെ മര്‍ദിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിപിവിവി നിക്ഷേപത്തട്ടിപ്പ് : പ്രതികൾക്ക് ജാമ്യം ; ഒന്നരക്കോടി തട്ടിച്ചെന്ന പരാതിയിൽ ഒത്തുതീർപ്പ്

0
ന്യൂഡൽഹി : വിപിവിവി നിക്ഷേപത്തട്ടിപ്പിൽ ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന പരാതി ഡൽഹിയിൽ...

കശുവണ്ടി അഴിമതി കേസിൽ പ്രതികളുടെ പ്രോസിക്യൂഷൻ അനുമതിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

0
കൊച്ചി: കശുവണ്ടി അഴിമതി കേസിൽ പ്രതികളുടെ പ്രോസിക്യൂഷൻ അനുമതിക്ക് ഹൈക്കോടതി ഡിവിഷൻ...

ആര്‍എസ്എസ് നേതാവ് എ.ജയകുമാറിനെതിരെ രൂക്ഷവിമർശനവുമായി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ

0
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് എ.ജയകുമാറിനെതിരെ രൂക്ഷവിമർശനവുമായി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ. പ്രധാനമന്ത്രിക്കെതിരെ...

ബാങ്കിന്റെ വ്യാജ നിക്ഷേപ രേഖ ഉണ്ടാക്കി തിരിമറി : 2 കോടിയോളം രൂപ തട്ടിയെടുത്ത്...

0
ചേർത്തല : പൊതുമേഖലാ ബാങ്കിലെ താൽക്കാലിക ശുചീകരണ ജീവനക്കാരി വ്യാജരേഖകൾ ഉണ്ടാക്കി...