കോഴിക്കോട് യുവാക്കളെ കടത്തിക്കൊണ്ടുപോയ സംഭവം ; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് പോലീസ്. സംഭവത്തില്‍ നാദാപുരം പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം കല്ലാച്ചിയിലെ മുഹമ്മദലിയാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അമീനെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ തട്ടിക്കൊണ്ടുപോയ യുവാക്കളെ വേങ്ങരയില്‍ ഇറക്കി വിടുകയായിരുന്നു.

കുനിങ്ങാട് മുതുവടത്തൂര്‍ സ്വദേശി കാട്ടില്‍ ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ഷഫീഖ, കക്കം വെള്ളിയിലെ പുതിയോട്ടും താഴെ കുനി റാഷിദ് എന്നിവരെയാണ് വേങ്ങര സ്വദേശി അമീനും സംഘവും തട്ടിക്കൊണ്ട് പോയത്. ദുബായിലായിരുന്ന മുഹമ്മദ് ഷഫീഖിന്റെ കൈവശം 700 ഗ്രാം കാപ്സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണം അമീന്‍ കൊടുത്തയക്കുകയായിരുന്നു. എന്നാല്‍ ഉടമസ്ഥര്‍ക്ക് നല്‍കാതെ സ്വര്‍ണ്ണം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള പൊട്ടിക്കല്‍ സംഘത്തിന് കൈമാറി ഷഫീഖും സുഹൃത്തായ റാഷിദും മുങ്ങി.

ഇതിനിടെ അമീന്‍ സുഹൃത്തായ മുഹമ്മദലിയുടെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി. റാഷിദിനെ വയനാട്ടില്‍ നിന്നും ഷഫീഖിനെ വടകരയില്‍ നിന്നും തട്ടിക്കൊണ്ട് പോയി മലപ്പുറത്തെ ഒളിത്താവളത്തില്‍ തടവിലാക്കുകയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച്ച വൈകുനേരം ഷഫീഖിന്റെ മാതാവ് സക്കീന മകനെ കാണാനില്ലെന്നും നാദാപുരം സ്വദേശിയായ യുവാവ് കൂട്ടിക്കൊണ്ട് പോയതായും കാണിച്ച് നാദാപുരം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദലി പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...