നടന്‍ വിജയിയുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടൻ വിജയിയുടെ  ചെന്നൈയിലെ വസതിയിൽ വീണ്ടും ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ്. ചെന്നൈ പനയൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഫൈനാൻഷ്യർ അൻപുച്ചെഴിയനുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 5-ന് വിജയിയുടെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിജയിയുടെ  ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ‘ബിഗിൽ’ എന്ന സിനിമയുടെ നിർമാതാക്കളായ എ ജിഎസ് സിനിമാസിന്‍റെ ഉടമകൾക്ക് സിനിമകൾക്ക് പണം നൽകുന്ന അൻപുച്ചെഴിയനുമായുള്ള ബന്ധത്തിന്‍റെ പേരിലായിരുന്നു നേരത്തേ റെയ്ഡ് നടന്നത്.

വിജയിയുടെ  ഏറ്റവും പുതിയ സിനിമയായ ‘മാസ്റ്റേഴ്‍സി’ന്‍റെ നിർമാതാവ് ലളിത് കുമാറിന്‍റെ വീട്ടിലും കഴിഞ്ഞ ദിവസം ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പരിശോധന. സിനിമയുമായി ബന്ധപ്പെട്ട് വിജയിയുടെ  വസതിയ്ക്ക് തൊട്ടടുത്തുള്ള ഓഫീസിലെ രേഖകൾ പരിശോധിക്കുകയാണ് ആദായനികുതിവകുപ്പ് ഇപ്പോൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...