ബോളിവുഡ് സിനിമ പ്രവര്‍ത്തകര്‍ക്ക് എതിരെ അന്വേഷണം ; 350 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാഷ്ട്രീയ വിമര്‍ശനം ശക്തമാകുന്നതിനിടെ ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എതിരായ അന്വേഷണം ശക്തമാക്കി ആദായ നികുതി വകുപ്പ്. പരിശോധനയില്‍ ഇതുവരെ 350 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും എന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ഫാന്റം പ്രൊഡക്ഷന്‍ കമ്പനിയുടെ മറവില്‍ നികുതി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. മുംബൈയിലും പൂനെയിലും ഉള്‍പ്പെടെ 30 ഇടങ്ങളിലായിരുന്നു പരിശോധന. അനുരാഗ് കശ്യപ്, തപ്‌സി പന്നു, വികാസ് ബാല്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

അനുരാഗ് കശ്യപ് സഹസ്ഥാപകനായ ഫാന്റം പ്രൊഡക്ഷന്‍ കമ്പനിയുടെ മറവില്‍ 300 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് കണ്ടത്തല്‍. പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കമ്പനി നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അഞ്ച് കോടി രൂപയുടെ വിനിമയം നടന്നതുമായി ബന്ധപ്പെട്ട രേഖകള്‍ തപ്‌സി പന്നുവിന്റെ വീട്ടില്‍ നിന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ 20 കോടി രൂപയുടെ നികുതി വെട്ടിപ്പും വ്യക്തമായി. പരിശോധന ഇന്നും തുടരും എന്നും ആദയ നികുതി വകുപ്പ് വ്യക്തമാക്കി. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് ഇന്ന് ആദായ നികുതി വകുപ്പിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....