വൈദ്യുതി ചാർജ് വർദ്ധന ; ബിജെപി ഇട്ടിയപ്പാറയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ ജനങ്ങളെ കൊള്ളയടിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ബിജെപി പഴവങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി ഇട്ടിയപ്പാറയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങൾക്ക് അനുദിനം വില കൂടിക്കൊണ്ടിരിക്കുന്നു. അതിനോടൊപ്പം തന്നെ ഗവൺമെന്റ് വെള്ളകരവും വൈദ്യുതി ചാർജ്ജും സർക്കാർ സേവനങ്ങൾക്കുള്ള ചാർജും ഇരട്ടിയിലധികം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഒരു ലിറ്റർ പെട്രോളിന് തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ ആറു മുതൽ 12വരെ രൂപ കൂടുതലാണ് കേരളത്തിൽ വാങ്ങുന്നതെന്നും യോഗത്തിൽ പരാമർശമുയർന്നു. തമിഴ്നാട്ടിൽ ഡീസൽ വൈദ്യുത നിലയവും താപവൈദ്യുത നിലയവും തെർമൽ വൈദ്യുത നിലയവും പ്രവർത്തിപ്പിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ തമിഴ്‌നാട്ടിൽ സാധാരണക്കാർക്ക് 200 യൂണിറ്റ് വൈദ്യുതി ഫ്രീയായും യൂണിറ്റിന് നമ്മളെക്കാൾ മൂന്നു രൂപ കുറവിലും ജനങ്ങൾക്ക് കൊടുക്കുന്നുണ്ടെന്നും പ്രവർത്തകർ വ്യക്തമാക്കി.

ബിജെപി റാന്നി മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി പഴവങ്ങാടി ഏരിയ കമ്മിറ്റി പ്രസിഡന്റ് സതീഷ് കരികുളത്തിൽ അധ്യക്ഷത വഹിച്ചു.  ബിജെപി റാന്നി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ മുഖ്യപ്രഭാഷണവും മണ്ഡലം വൈസ് പ്രസിഡണ്ട് ദീപു പൈതൃകം, സെക്രട്ടറി സിബി മന്ദിരം, മണ്ഡലം കമ്മിറ്റിയംഗം മുരളിധരൻ നായർ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് രാജേഷ് കെ എൽ, കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് വിനോദ് എം കെ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മുകേഷ് കുമാർ, സെക്രട്ടറിമാരായ ശ്രീരാജ് പരുത്തിക്കാവ് റോഷൻ, സന്തോഷ് ഓ ആർ, സുനീഷ് മോതിരവയൽ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...