Sunday, April 27, 2025 3:08 am

കൊവിഡ്​19 ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ മരുന്ന്​ ക്ഷാമം രൂക്ഷo; ഇറ്റലിയില്‍ 80 കഴിഞ്ഞവര്‍ക്ക് ചികിത്സയില്ല

For full experience, Download our mobile application:
Get it on Google Play

റോം : കൊവിഡ്​19 ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചതോടെ രൂക്ഷമായ മരുന്ന്​ ക്ഷാമം നേരിട്ട്​ ഇറ്റലി. രാജ്യത്ത്​ കൊവിഡ്​ ബാധിച്ചവരുടെ എണ്ണം 27,980 കടന്നു. രോഗബാധിത​രുടെ എണ്ണം ​ക്രമാതീതമായതോടെ 80 വയസുകഴിഞ്ഞ രോഗികളെ അവഗണിച്ച്‌​ പ്രായം കുറഞ്ഞവര്‍ക്ക്​ ചികിത്സാ മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കി എന്നാണ്​ റിപ്പോര്‍ട്ട്​.

80 വയസുകഴിഞ്ഞ അതിതീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ ഡോക്​ടര്‍മാര്‍ ഒഴിവാക്കുന്നുവെന്നാണ്​ ‘ദ ടെലിഗ്രാഫ്​’ റിപ്പോര്‍ട്ട്​ ചെയ്​തത്​. ആശുപത്രികളിലും താല്‍ക്കാലിക ​ആരോഗ്യ ക്യാമ്പുകളിലും സൗകര്യങ്ങള്‍ പരിമിതമായതുകൊണ്ടാണ്​ പ്രായമേറിയ ​രോഗബാധിതര്‍ക്ക്​ തീവ്രപരിചരണം നിഷേധിക്കപ്പെടുന്നത്​. അടിയന്തര സാഹചര്യം പരിഗണിച്ച്‌​ 80 വയസിനു താഴെയുള്ള രോഗബാധിതര്‍ക്ക്​ മുന്‍ഗണന നല്‍കി തീവ്രപരിചരണം നല്‍കണമെന്നാണ്​ സിവില്‍ പ്രൊട്ടക്​ഷന്‍ വകുപ്പി​​ന്‍റെ നിര്‍ദേശത്തിലുള്ളത്​.

വ്യക്തിയുടെ വയസും ആരോഗ്യനിലയും പരിഗണിച്ചാണ്​ ചികിത്സ നല്‍കുന്നത്​. വൈറസ്​ ബാധയുള്ള വയോധികര്‍ക്ക്​ അതിതീവ്രപരിചരണം ആവശ്യമായി വരുന്നു. സുഖം പ്രാപിക്കാന്‍ സാധ്യതയുള്ള രോഗികള്‍ക്ക്​ പ്രഥമ പരിഗണന നല്‍കണമെന്നാണ്​ നിര്‍ദേശത്തിലുള്ളതെന്നും ഡോക്​ടര്‍മാര്‍ പറയുന്നു.

നിലവിലുള്ള സാഹചര്യത്തില്‍ കൊവിഡ്​19 രോഗികളുടെ എണ്ണവും മെഡിക്കല്‍ സൗകര്യങ്ങളുടെ ആവശ്യങ്ങളും തമ്മില്‍ സന്തുലിതമാകാത്ത അവസ്ഥയാണുള്ളത്​. അതിജീവന സാധ്യതയുള്ളവരെ തിരിച്ചുകൊണ്ടുവരിക എന്നതിലൂന്നി പ്രവര്‍ത്തിക്കുകയെന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്​ രാജ്യത്തുള്ളതെന്നും വിദഗ്​ധര്‍ പറയുന്നു.

പ്രായം കുറഞ്ഞവര്‍ക്ക്​ കൂടുതല്‍ ചികിത്സാ പരിഗണനയെന്നതുള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ​കരട്​ സാ​ങ്കേതിക -ശാസ്​ത്രീയ സമിതി പരിശോധനക്ക്​ ശേഷം സര്‍ക്കാര്‍ അനുമതിയോടെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലേക്കും അയച്ചതായാണ്​ റിപ്പോര്‍ട്ട്​. ഇറ്റലിയില്‍ ഇതുവരെ 2,158 പേരാണ്​ മരിച്ചത്​. ചികിത്സ തേടിയ 2,749 പേര്‍ രോഗവിമുക്തരായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം : ജില്ലാതല പ്രശ്നോത്തരി ഏപ്രില്‍ 29 ന്

0
പത്തനംതിട്ട : ഹരിതകേരളം വിദ്യാകിരണം മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ...

വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി പോഷണ്‍ പക്വാഡ സംഘടിപ്പിച്ചു

0
പത്തനംതിട്ട : വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി സംഘടിപ്പിച്ച...

വാഹനാപകടത്തിൽ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം കടയ്ക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആഴാന്തകുഴി സ്വദേശി ശ്യാം...

വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി മരിച്ചു

0
നെടുമുടി: ആലപ്പുഴയിൽ വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി...