തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ച കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കൊല്ലങ്കോട് കാച്ചാംകുറിശ്ശിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ച കുത്തേറ്റു. ഇരുപത്തൊന്ന് പേർക്കാണ് കുത്തേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റത്. കാച്ചാംകുറിശ്ശി പാലയങ്ങാട് എന്ന സ്ഥലത്താണ് സംഭവം. പതിവുപോലെ ജോലിക്കെത്തി ഒപ്പിടുന്ന സമയത്ത് ഒന്ന് രണ്ട് തേനീച്ചകളെത്തി ആക്രമിച്ചിരുന്നു.

തൊട്ടുപിന്നാലെ തേനീച്ചകൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. ചിലർക്ക് രണ്ടും മൂന്നും തവണ ആക്രമണമേറ്റിട്ടുണ്ട്. 21 തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇവർ സമീപത്തുള്ള കൊല്ലങ്കോട്ടെ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ തേടി. ആരുടെയും ആരോ​ഗ്യ നിലയിൽ പ്രശ്നമില്ല. സമീപത്തുള്ള വ്യക്തിയുടെ വളർത്തുനായയെയും തേനീച്ച ആക്രമിച്ചു. മാരകമായി പരിക്കേറ്റ നായ ചത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...