ഡല്‍ഹി : ഇന്ത്യയും ഓസ്ട്രേലിയയും നിര്‍ണായക സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മില്‍ നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് കരാര്‍ ധാരണയിലെത്തിയത്. സൈനിക വിന്യാസത്തിനുള്ള പരസ്പര സഹകരണ കരാര്‍ ( മ്യൂച്ചല്‍ ലോജിസ്റ്റിക് സപ്പോര്‍ട്ട് എഗ്രിമന്റ് ) അനുസരിച്ച് ഇരു രാജ്യങ്ങളുടെയും സൈന്യത്തിന് വിവിധ ആവശ്യങ്ങള്‍ക്ക് സേനാതാവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനാവും. യു.എസ്, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ നേരത്തെ സമാനമായ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
പ്രതിരോധത്തിനു പുറമെ സൈബര്‍, സൈബര്‍ സാങ്കേതിക വിദ്യ, ഖനനം, സൈനിക സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ജല വിഭവ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലുള്ള ഉടമ്പടിക്കും ധാരണയായിട്ടുണ്ട്. ഭീകരവാദം, ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍, ലോക വ്യാപാര സംഘടനയുടെ പരിഷ്കരണം തുടങ്ങിയ വിഷയങ്ങളും ഇരുവരുടേയും ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ വന്നു.