ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ചരിത്രത്തിലാദ്യമായി വനിതാ ക്രിക്കറ്റ് ടെസ്റ്റിന് വേദിയാകുന്നു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : വിഖ്യാത ക്രിക്കറ്റ് മൈതാനമായ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ചരിത്രത്തിലാദ്യമായി വനിതാ ടെസ്റ്റ് പോരിനു വേദിയാകാന്‍ ഒരുങ്ങുന്നു. 2026ല്‍ ഇന്ത്യന്‍ വനിതാ ടീമും ഇംഗ്ലണ്ട് വനിതാ ടീമും തമ്മിലാണ് ലോര്‍ഡ്‌സിനെ ആദ്യ വനിതാ ടെസ്റ്റ് പോരാട്ടം. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായാണ് ഒരേയൊരു ടെസ്റ്റ് പോരാട്ടം. അടുത്ത വര്‍ഷം അരങ്ങേറുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ പരിമിത ഓവര്‍ പോരാട്ടത്തിന്റെ ഷെഡ്യൂളും പുറത്തു വിട്ടിട്ടുണ്ട്. അഞ്ച് ടി20 പോരാട്ടങ്ങളും മൂന്ന് ഏകദിനങ്ങളുമടങ്ങിയ പരമ്പരകളാണ് ഇന്ത്യ അടുത്ത വര്‍ഷം കളിക്കുന്നത്.അടുത്ത വര്‍ഷം ഇന്ത്യന്‍ പുരുഷ ടീം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഇന്ത്യന്‍ വനിതാ ടീമും പരിമിത ഓവര്‍ പോരിനായി ഇംഗ്ലണ്ടിലേക്ക് പറക്കും. ഇരു പോരാട്ടങ്ങളും ഒരേ സമയത്തു തന്നെയാണ് ഇംഗ്ലണ്ടില്‍ അരങ്ങേറുക.

ഒന്നാം ടി20- ജൂണ്‍ 28, ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ഹാം.

രണ്ടാം ടി20- ജൂലൈ 1, സിയറ്റ് യുനീക്ക് സ്റ്റേഡിയം, ബ്രിസ്റ്റോള്‍.

മൂന്നാം ടി20- ജൂലൈ 4, ദി കിയ ഓവല്‍, ലണ്ടന്‍.

നാലാം ടി20- ജൂലൈ 9, എമിറെറ്റ്‌സ് ഓള്‍ഡ് ട്രഫോര്‍ഡ്, മാഞ്ചസ്റ്റര്‍.

അഞ്ചാം ടി20- ജൂലൈ 12, എഡ്ജ്ബാസ്റ്റന്‍, ബിര്‍മിങ്ഹാം.

ഒന്നാം ഏകദിനം- ജൂലൈ 16, യൂടിലിറ്റ ബൗള്‍, സതാംപ്ടന്‍.

രണ്ടാം ഏകദിനം- ജൂലൈ 19, ലോര്‍ഡ്‌സ്, ലണ്ടന്‍.

മൂന്നാം ഏകദിനം- ജൂലൈ 22, സിയറ്റ് യുനീക്ക് റിവര്‍സൈഡ്, ചെസ്റ്റ് ലെ സ്ട്രീറ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...