വിദ്യാര്‍ത്ഥികളുടെ യാത്ര വിസയില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രാലയതല ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച ചൊവ്വാഴ്ച നടന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. അതേസമയം വിദ്യാര്‍ത്ഥികളുടേയും ബിസിനസുകാരുടേയും വിസ ഉള്‍പ്പെടെയുള്ള വിവിധങ്ങളായ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.

ചൈനയിലെ വിദേശകാര്യ മന്ത്രാലയം ഏഷ്യന്‍ കാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ലിയു ജിന്‍സോങ്ങും ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രദീപ് റാവത്തും തമ്മിലായിരുന്നു കൂടിക്കഴ്ച. ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ (എല്‍എസി) 2020 ഏപ്രില്‍ മുതല്‍ ഉടലെടുത്ത പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകാത്ത സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേര്‍ന്നത്.

ചൈന-ഇന്ത്യ ബന്ധങ്ങള്‍, അന്താരാഷ്ട്ര, പ്രാദേശിക സാഹചര്യങ്ങള്‍, പൊതുവായ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കൊറോണ മഹാമാരിക്കെതിരായ പ്രതിരോധത്തില്‍ ഇന്ത്യയും ചൈനയും യോജിച്ചു പ്രവര്‍ത്തിച്ചതായും ആരോഗ്യകാര്യങ്ങളില്‍ ആശ്വാസകരമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ ലിയു പറഞ്ഞു. നിലവില്‍ 1,300-ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൈനയിലേക്ക് പോകാന്‍ വിസ നേടിയിട്ടുണ്ടെന്നും രണ്ട് ബാച്ചുകളിലായി 300 ഓളം ബിസിനസുകാര്‍ ചൈന എയര്‍ലൈന്‍സിന്‍റെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഷെജിയാങ് പ്രവിശ്യയിലെ യിവു സിറ്റിയില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിന്‍റെ മരണം : അന്വേഷണത്തിലെ പോരായ്മ ; രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന്...

0
കണ്ണൂർ: അ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ...

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...