പടക്കങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പടക്കങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചു. ദീപാവലി ദിനത്തോടനുബന്ധിച്ച് അനുവദനീയമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പടക്കങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നും തമിഴ്നാട്ടിലെ ശിവകാശിയുടെ വാര്‍ഷിക വരുമാനത്തിന്‍റെ 70 ശതമാനവും ദീപാവലിയോടനുബന്ധിച്ചുള്ള പടക്ക വില്‍പ്പനയില്‍ നിന്നാണെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പടക്ക നിരോധനം തുടരുമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് സ്റ്റാലിന്‍റെ നടപടി. ദേശീയ തലസ്ഥാന മേഖലയിലെ പടക്ക നിരോധനം പിന്‍വലിക്കില്ലെന്നും ഉത്തരവ് വളരെ വ്യക്തമാണെന്നും സുപ്രീം കോടതി ഒക്ടോബര്‍ 10 ന് ഉത്തരവിട്ടിരുന്നു. 2023 ജനുവരി 1 വരെയാണ് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ദിപാവലി സമയത്ത് പടക്കങ്ങളുടെ ഉത്പാദനം, വില്‍പ്പന, ഉപയോഗം എന്നിവ പൂര്‍ണ്ണമായും നിരോധിക്കുന്നതാണ് ഉത്തരവ്.

ഉത്സവ സീസണുകളില്‍ പടക്കങ്ങളുടെ വില്‍പനയും വാങ്ങലും ഉപയോഗവും നിരോധിച്ചതിനെ ചോദ്യം ചെയ്ത് ബിജെപി എംപി മനോജ് തിവാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്. ഡല്‍ഹി എന്‍സിആറിലെ മലിനീകരണ തോത് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിശദമായ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതായി കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് എംആര്‍ ഷാ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പടക്ക നിരോധനം പിന്‍വലിച്ചാല്‍ ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയിലെ അവസ്ഥ അതീവ ഗുരുതരമാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...