കങ്ങഴയിൽ വീടിനു തീയിട്ട ശേഷം പെയിന്‍റിങ് തൊഴിലാളി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കങ്ങഴയിൽ വീടിനു തീയിട്ട ശേഷം പെയിന്‍റിങ് തൊഴിലാളി ജീവനൊടുക്കി. കങ്ങഴ നൂലുവേലി വാലുമണ്ണേൽപ്പടി എം.വി.ഹരിദാസ് (60) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണു സംഭവം. ഈ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. സ്‌ഫോടനശബ്ദം കേട്ട് അയൽക്കാർ ഉണർന്നെത്തിയപ്പോഴാണു ഹരിദാസിന്‍റെ വീടിന്‍റെ മേൽക്കൂര കത്തുന്നതു കണ്ടത്. ഉടൻ കറുകച്ചാൽ പോലീസിൽ വിവരമറിയിച്ചു.

പിന്നാലെ പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇതിനിടെ മുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ ഹരിദാസിനെ കണ്ടെത്തി. വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചാണു സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പാചകവാതക സിലിണ്ടർ വീട്ടിൽ നിന്നു മാറ്റിവെച്ച ശേഷമാണ് ഇയാ‍ൾ തീയിട്ടത്. തീ മറ്റിടങ്ങളിലേക്കു പടരാതിരിക്കാൻ ചുറ്റും വെള്ളം നനച്ചിരുന്നു. വീട്ടുപകരണങ്ങളും വാതിലും ജനലും കത്തിനശിച്ചു. ഹരിദാസും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. കഴിഞ്ഞ ദിവസം ഭാര്യയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടു പോയിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇവർക്കു മക്കളില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...