പാകിസ്ഥാന്റെ അഫ്​ഗാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അഫ്​ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ. സാധാരണക്കാരെ കൊലപ്പെടുത്തുതയും അഫ്ഗാനിസ്ഥാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്ത ക്രൂരവും മനസ്സാക്ഷിയില്ലാത്തതുമായ ആക്രമണമാണ് പാകിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യ വിമർശിച്ചു. കൂട്ടക്കൊലയെ സൈനിക നടപടിയായി ന്യായീകരിക്കാൻ പാകിസ്ഥാൻ ശ്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഉത്തരവാദികൾക്കെതിരെ രം​ഗത്തെത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. കാബൂളിലെ ഡീ അഡിക്ഷൻ പുനരധിവാസ ആശുപത്രിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ പറഞ്ഞു. തിങ്കളാഴ്ച രാത്രി കാബൂളിലെ ഒമിഡ് അഡിക്ഷൻ ട്രീറ്റ്‌മെന്റ് ഹോസ്പിറ്റലിലാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത നിരവധി സാധാരണക്കാരുടെ ജീവൻ അപഹരിച്ച ഭീരുത്വവും മനസ്സാക്ഷിക്കു നിരക്കാത്തതുമായ അക്രമമാണ് പാകിസ്ഥാന്റെ ഭാ​ഗത്തുനിന്നുണ്ടായതെന്നും പാകിസ്ഥാൻ ഇപ്പോൾ ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

കാബൂൾ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഏകദേശം 400 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആശുപത്രി പൂർണമായി തകർന്നതായി അഫ്ഗാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ, അഫ്ഗാൻ തലസ്ഥാനമായ പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ആക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്ഥാൻ പറഞ്ഞു. കാബൂളിലെ ആശുപത്രിയിൽ പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് വ്യോമാക്രമണം നടന്നതെന്നും 2,000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നുവെന്നും അഫ്ഗാനിസ്ഥാൻ ഡെപ്യൂട്ടി ഗവൺമെന്റ് വക്താവ് ഹംദുള്ള ഫിത്രത്ത് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...