ജി സുധാകരൻ സ്വതന്ത്രൻ അല്ലെന്നും യുഡിഎഫ് സ്വതന്ത്രനാണെന്നും അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി അരുണ്‍ അനിരുദ്ധൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ജി സുധാകരൻ സ്വതന്ത്രൻ അല്ലെന്നും യുഡിഎഫ് സ്വതന്ത്രനാണെന്നും അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി അരുണ്‍ അനിരുദ്ധൻ. സുധാകരൻ പിണറായി സർക്കാരിനെതിരെ ഒന്നും പറയില്ലെന്ന് പറയുന്നു, ആർക്കെതിരെയാണ് സുധാകരൻ മത്സരിക്കുന്നത്? ജി സുധാകരനും എച്ച് സലാമും നേർക്കുനേർ മത്സരിക്കുമ്പോൾ പല രഹസ്യങ്ങളും പുറത്ത് വരും. അമ്പലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് ഗുണകരമാകും. അമ്പലപ്പുഴയിൽ മത്സരം ഇന്ത്യ മുന്നണിയും എൻഡിഎയും തമ്മിലാണ്. വിജയ പ്രതീക്ഷയുണ്ടെന്നും അരുൺ അനിരുദ്ധൻ പ്രതികരിച്ചു. ഇത് പാർട്ടി ചിഹ്നത്തിൽ അല്ലാതെ ജി സുധാകരൻ നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ്‌ പിന്തുണയ്ക്കുമെന്ന് ധാരണയായതോടെ മത്സരം സിപിഎമ്മും ജി സുധാകരനും തമ്മിലായി.

സിപിഎം തെരഞ്ഞെടുപ്പ് ഗോദയിൽ നേരിടേണ്ടത് അടവ് പഠിപ്പിച്ച ആശാനെ തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ രംഗത്ത് സജീമാണ് ജി സുധാകരൻ. കണച്ചികുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനെ കണ്ടു. പിന്നാലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരേയും കണ്ട് പിന്തുണ തേടിയിട്ടുണ്ട്. അതേസമയം, ജി സുധാകരനെ പിന്തുണയ്ക്കുന്ന കോൺഗ്രസ്‌ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് അമ്പലപ്പുഴയിലെ പ്രവർത്തകർ. ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് കോൺ​ഗ്രസ് പാർട്ടി വിട്ടു. 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് ഉപേക്ഷിക്കുന്നുവെന്നും പാർട്ടിയോട് വിട പറയുന്നതെന്നും എം ജെ ജോബ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...