രാജ്യത്ത്‌ കോവിഡ്‌ രോഗികൾ ഒരു കോടി ; മരണം1.45 ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത്‌ കോവിഡ്‌ ബാധിതർ ഒരു കോടിയിലെത്തി. 24 മണിക്കൂറിൽ 22,890 പേർക്കാണ്‌ രോഗം. ജനുവരി മുപ്പതിനാണ്‌ ആദ്യ കോവിഡ്‌ റിപ്പോർട്ടു ചെയ്‌തത്‌. മെയ്‌ 18ന്‌ ഒരു ലക്ഷമെത്തി. ജൂലൈ 16ന്‌ 10 ലക്ഷത്തിലേക്കും സെപ്‌തംബർ 15ന്‌ അരക്കോടിയിലേക്കും രോഗികൾ ഉയർന്നു. 95.21 ലക്ഷം പേർ രോഗമുക്തരായി. 95.40 ശതമാനമാണ്‌ രോഗമുക്തി നിരക്ക്‌. 3.14 ലക്ഷം പേരാണ്‌ ചികിത്സയിലുള്ളത്‌. മരണം 1.45 ലക്ഷം കടന്നു.

24 മണിക്കൂറിൽ 338 പേർകൂടി മരിച്ചു. മഹാരാഷ്ട്രയിലാണ്‌ കൂടുതൽ മരണം 65. ബംഗാൾ 44, ഡൽഹി 35, യുപി 18, ഹരിയാന 17, പഞ്ചാബ്‌ 15 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ മരണം. രണ്ടാഴ്‌ചയായി പ്രതിദിന മരണനിരക്ക്‌ അഞ്ഞൂറിൽ താഴെയാണ്‌. 1.45 ശതമാനമാണ്‌ രാജ്യത്ത്‌ മരണനിരക്ക്‌. കേരളത്തിൽ ഇത്‌ 0.4 ശതമാനം. മഹാരാഷ്ട്രയിൽ 2.57 ഉം കർണാടകയിൽ 1.32 ഉം തമിഴ്‌നാട്ടിൽ 1.49 ശതമാനവുമാണ്‌ മരണനിരക്ക്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...