ഇന്ത്യയിൽ 12,689 പേർക്ക് കൂടി കോവിഡ് ; 137 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 10,689,527 ആയി . കഴിഞ്ഞ ദിവസം കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണം ഏഴ് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. 9,102 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത് .

13,320 പേർ കോവിഡിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്. ഇതുവരെ 10,359,305 പേർ കോവിഡിൽ നിന്ന് മുക്തി നേടി. 96.91 ശതമാനം കോവിഡ് രോഗികളും സുഖംപ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് .

550,426 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം മാത്രം ടെസ്റ്റ് ചെയ്തതെന്ന് ഐ.സി.എം.ആർ അറിയിച്ചു. അതേസമയം കൊറോണ വാക്സിൻ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്. കോവിഷീൽഡ് , കോവാക്സിൻ എന്നീ വാക്സിനുകളാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യയിൽ വിതരണം ചെയ്യുന്നത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...