രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,496 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 69,06,152 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 964 കോവിഡ്​ മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തുവെന്ന്​ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാകുന്നു. ഇതോടെ മരണസംഖ്യ 1,06,490 ആയി ഉയര്‍ന്നു. 1.54 ശതമാനമാണ്​ ഇന്ത്യയിലെ കോവിഡ്​ മരണനിരക്ക്​.

കോവിഡ്​ സ്ഥിരീകരിച്ചവരില്‍ ഒമ്പതു ലക്ഷത്തില്‍ താഴെ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്​. വീടുകളിലും ആശുപത്രികളിലുമായി 8,93,592 പേര്‍ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക്​ 85.52 ശതമാനമായി ഉയര്‍ന്നു. 59 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടിയെന്നാണ്​ റിപ്പോര്‍ട്ട്​. ഔദ്യോഗിക കണക്ക്​ പ്രകാരം ഇതുവരെ 59,06,070 പേരാണ് രോഗമുക്തി നേടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....