മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു ; തട്ടിക്കൊണ്ട് പോകാനും ശ്രമം – പാകിസ്ഥാന്‍ നാവികസേനയ്ക്കെതിരെ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഒക്ടോബര്‍ 6ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) വെടി ഉതിര്‍ത്തതായും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായും ആരോപിച്ച് ഇന്ത്യ. വിഷയത്തില്‍ ഇന്ത്യ പരാതി നല്‍കി. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ‘ഹര്‍സിദ്ധി 5’ എന്ന ബോട്ട് പാകിസ്ഥാന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ മുക്കാന്‍ ശ്രമിച്ചെന്നും ഇന്ത്യ ആരോപിക്കുന്നു.

ഗുജറാത്തിലെ പോര്‍ബന്ദറിലെ നവി ബുന്ദര്‍ പോലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 307 (കൊലപാതകശ്രമം), 365 (തട്ടിക്കൊണ്ടുപോകല്‍), 427 (നാശമുണ്ടാക്കല്‍), 324 (വസ്തുവുപയോഗിച്ച് മുറിവേല്‍പ്പിക്കല്‍), 323 (ദ്രോഹമുണ്ടാക്കല്‍) എന്നിവ പ്രകാരം കേസെടുത്തു. ‘പിഎംഎസ്എ ബര്‍കത്ത്’ എന്ന കപ്പലിലാണ് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്നത്. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നതനുസരിച്ച്, പാകിസ്ഥാന്‍ നേവി ഉദ്യോഗസ്ഥര്‍ അവരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും സഹപ്രവര്‍ത്തകരിലൊരാള്‍ എസ്ഒഎസ് കോള്‍ ചെയ്യുകയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും ചെയ്തതോടെ പാക് സേനാംഗങ്ങള്‍ സ്ഥലം വിടുകയായിരുന്നു.

ഒക്ടോബര്‍ 6 ന് പുലര്‍ച്ചെ 5 മണിയോടെ 6 മത്സ്യത്തൊഴിലാളികളുമായുള്ള ഇന്ത്യന്‍ ബോട്ട് ഗുജറാത്തിലെ ജഖാവു തുറമുഖത്ത് നിന്ന് 45 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടപ്പോള്‍ പിഎംഎസ്എ കപ്പല്‍ ബര്‍കത്ത് ഹര്‍സിദ്ധി 5-നടുത്തേക്ക് വന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പ്രകോപനമൊന്നും കൂടാതെ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. ബോട്ട് മുക്കാനാണ് പാക് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.

പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ 6 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും പാകിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അതിനിടെ മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ എസ്ഒഎസ് ബട്ടണ്‍ അമര്‍ത്തിയിരുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും പാകിസ്ഥാന്‍ നാവികസേന ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടു. ബോട്ട് മറിഞ്ഞെന്ന് പറയാന്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.

”ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പ്രഥമശുശ്രൂഷയും ഭക്ഷണവും നല്‍കിയതായി പറയാന്‍ നിര്‍ബന്ധിച്ചു.”- മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ സേന സഹായിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനായിരുന്നു ഇത്. ഇത്തരത്തില്‍ ഒരു വാര്‍ത്താക്കുറിപ്പും പാകിസ്ഥാന്‍ പുറത്തിറക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...