ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ നില മെച്ചപ്പെടുത്തി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ നില മെച്ചപ്പെടുത്തി ഇന്ത്യ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാർട്ട്നേഴ്സ് പുറത്തിറക്കിയ പുതിയ പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്തേയ്ക്ക് എത്തി. 2025-ൽ ഇന്ത്യ 85-ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. ഇന്ത്യൻ പാസ്പോർട്ട് ഉപയോ​ഗിച്ച് 55 രാജ്യങ്ങളിലേയ്ക്ക് വിസ രഹിതമായി പ്രവേശിക്കാൻ സാധിക്കും. ഉഭയകക്ഷി കരാറുകളും പ്രാദേശിക നയതന്ത്രവും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെട്ടത് പോസിറ്റീവായ സൂചനയാണെന്നാണ് വിലയിരുത്തൽ.

192 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ആക്‌സസ് നൽകുന്ന സിംഗപ്പൂരിന്റേതാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്. തൊട്ടുപിന്നിൽ, 188 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്ന ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനത്ത്. 186 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്ന ഡെൻമാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവ മൂന്നാം സ്ഥാനം പങ്കിടുന്നു. ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ 185 രാജ്യങ്ങളിലേയ്ക്ക് വിസ രഹിത പ്രവേശനം വാ​ഗ്ദാനം ചെയ്തുകൊണ്ട് നാലാം സ്ഥാനത്തുണ്ട്. അതേസമയം, 184 ലക്ഷ്യസ്ഥാനങ്ങളുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആദ്യ അഞ്ചിൽ ഇടം നേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...