സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലന്‍ഡും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലന്‍ഡും. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള നിക്ഷേപത്തിനും വ്യാപാരത്തിനും മാനുഷിക വിഭവങ്ങളും കൈമാറ്റത്തിനും പുതിയ മാനങ്ങള്‍ നല്‍കുന്ന ചരിത്രപരമായ കരാറാണ് ഇരുരാജ്യങ്ങളേടും നേതാക്കള്‍ ഒപ്പുവെച്ചിരിക്കുന്നത്. യുഗങ്ങളില്‍ ഒരിക്കല്‍ മാത്രം സാധ്യമാകുന്ന ഒന്നാണ് ഇത്തരമൊരു കരാറെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര വ്യവസായ മന്ത്രി പിയുഷ് ഗോയലും ന്യൂസിലന്‍ഡ് വ്യവസായ മന്ത്രി ടോഡ് മക്‌ക്ലേയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള വ്യാപാരങ്ങള്‍ക്ക് അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഉള്‍പ്പെടെ വ്യാപാര കരാര്‍ സഹായകമാകും. വിശ്വസ്തതയിലൂന്നിയ ഒരു വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നത് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. നിക്ഷേപകരോട് അനുകൂല മനോഭാവം പുലര്‍ത്തുന്ന അന്തരീക്ഷം രാജ്യത്താകെ സൃഷ്ടിക്കപ്പെടും. ഇരുരാജ്യങ്ങള്‍ക്കും വളര്‍ച്ചയും പുരോഗതിയും നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ ലോകത്തിലെ മറ്റിടങ്ങളുമായുള്ള വ്യാപരത്തിനുള്ള വാതിലുകള്‍ ന്യൂസിലന്‍ഡിന് മുന്നില്‍ തുറക്കുമെന്ന് പീയുഷ് ഗോയല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ ഒരു പ്രധാന ഇടനാഴിയായി മാറും. ആഫ്രിക്കയിലേക്കും മധ്യ ഏഷ്യയിലേക്കും യുഎസിലേക്കും യൂറോപ്പിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപാരം വികസിപ്പിക്കുന്നതിനുള്ള ഇടനാഴിയായി ഇന്ത്യ മാറുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...