ഓക്ലന്‍ഡ് : ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 132 റണ്‍സ് നേടി. ഓപ്പണിങ്ങില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത സംഖ്യത്തെ തകര്‍ത്തത് ഷാര്‍ദുല്‍ ഠാക്കൂറാണ്. ഗപ്ടിലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. ഗപ്ടില്‍ മണ്‍റോ സംഖ്യം 48 റണ്‍സ് ഓപ്പണിങ്ങില്‍ കൂട്ടിച്ചേര്‍ത്തു. 33 മൂന്ന് റണ്‍സെടുത്ത് ഠാക്കൂറിന്റെ പന്തില്‍ കോഹ്‌ലിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
സ്‌കോര്‍ 68 ല്‍ നില്‍ക്കെ കിവീസിന്റെ കോളിങ് മണ്‍റോയും പുറത്തായി. 25 പന്തില്‍ 26 റണ്‍സെടുത്ത മണ്‍റോയെ ശിവം ദൂബെയാണ് പുറത്താക്കിയത്. കോഹ്‌ലിയാണ് ക്യാച്ചിലൂടെ താരത്തെ പുറത്താക്കുന്നത്. എന്നാല്‍ ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും കിവീസിന് മൂന്നാം വിക്കറ്റും നഷ്ടമായി. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് മൂന്ന് റണ്‍സിന് പുറത്തായത്. ജഡേജയ്ക്കാണ് വിക്കറ്റ്. പിന്നീട് കെയ്ന്‍ വില്യംസണും പുറത്തായി 14 റണ്‍സ് മാത്രമാണ് താരം നേടിയത്.
കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ഫോമില്‍ ആയിരുന്ന റോസ് ടെയ്‌ലര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 18 റണ്‍സെടുത്ത് താരം പുറത്തായി. പിന്നീട് കയറിയ സെയ്‌ഫേര്‍ട്ട് ഔട്ടാകാതെ 33 റണ്‍സ് നേടിയത് കിവീസിന് സ്‌കോര്‍ 132 ല്‍ എത്തിച്ചു. ഇന്ത്യക്ക് വേണ്ടി ജഡേജ രണ്ട് വിക്കറ്റ് നേടി. ഠാക്കൂര്‍, ബുംറ, ദൂബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.