ആണവായുധ ശേഖരത്തിൽ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ ; എസ്ഐപിആർഐ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആണവായുധ ശേഖരത്തിൽ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റ‍നാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഐപിആർഐ) തിങ്കളാഴ്ച പുറത്തിറക്കിയ ഇയർബുക്കിലെ കണക്കുകൾ അനുസരിച്ചാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യയേയും പാകിസ്ഥാനേയും ബഹുദൂരം പിന്നിലാക്കിയാണ് ചൈനയുടെ ആണവായുധ ശേഖരമെന്നും എസ്ഐപിആർഐ ഇയർബുക്ക് വ്യക്തമാക്കുന്നത്. ഇന്ത്യക്ക് 180 ആണവായുധങ്ങളും പാകിസ്ഥാന് 170ഉം ചൈനയ്ക്ക് 600 ആണവായുധങ്ങളുമാണ് 2025 ജനുവരി വരെയുള്ളതെന്നാണ് എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നത്. ചൈനയുടെ 600 ആണവായുധങ്ങളിൽ 24 എണ്ണം മിസൈലുകളിൽ സ്ഥാപിച്ച നിലയിലാണെന്നും എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നത്.

2024ൽ ഇന്ത്യ ആണവായുധ ശേഖരം ചെറിയ തോതിൽ വിപുലീകരിച്ചതായാണ് എസ്ഐപിആർഐ ഇയർബുക്ക് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ കാനിസ്റ്റർ മിസൈലുകൾക്ക് ആണവായുധങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ടെന്നും എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നു. അടുത്ത ദശാബ്ദത്തിനുള്ളിൽ ആണവായുധങ്ങൾ കൂടുതൽ വിപുലമാക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാനെന്നും എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നു. റഷ്യയ്ക്കും അമേരിക്കയ്ക്കുമാണ് ഏറ്റവുമധികം ആണവായുധങ്ങളുള്ളത്. 5459 ആണവായുധങ്ങളാണ് റഷ്യയ്ക്കുള്ളത്. 5177 ആണവായുധങ്ങളാണ് അമേരിക്കയ്ക്കുള്ളത്.

ആണവായുധങ്ങൾ വഹിക്കാൻ സാധിക്കുന്ന രീതിയിലുള്ള ആയുധങ്ങളാണ് റഷ്യ. ചെന, ഇന്ത്യ, പാകിസ്ഥാൻ, ഉത്തര കൊറിയ എന്നിവിടങ്ങളിലുള്ളത്. 2000 വരെ ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, അമേരിക്ക എന്നിവ‍ർക്ക് മാത്രമായിരുന്നു ഇത്തരം ആയുധങ്ങളുണ്ടായിരുന്നത്. ഇതിന് ശേഷമാണ് ചൈന ആണവായുധ സംവഹശേഷിയുള്ള മിസൈലുകളുടെ നി‍ർമ്മാണം ആരംഭിച്ചത്. ഇതേപാതയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉത്തര കൊറിയയുമുള്ളതെന്നും എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെ വൈദ്യുതി തൂൺ ദേഹത്തേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂർ: വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവ് മരിച്ചു. കണ്ണൂർ...

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു

0
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ...

കേന്ദ്ര സർക്കാരിൻ്റെ മൈൻസ് ആൻ്റ് മിനറൽസ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻ്റ് മിനറൽസ് (ഡെവലപ്‌മെന്റ്...

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....