കഞ്ചാവ് വാങ്ങി ബാഗുകളിലാക്കി കേരളത്തിലേക്കെത്തിയ യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് വാങ്ങി ബാഗുകളിലാക്കി കേരളത്തിലേക്കെത്തിയ യുവാക്കൾ അറസ്റ്റിൽ. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴി കേരള -തമിഴ്നാട് അതിർത്തിയിൽ ഡാൻസാഫ്-പോലീസ് ടീം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 10 കിലോ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതിയുൾപ്പെടെ രണ്ടുപേരെ പിടികൂടിയത്. നീറമൺകര സ്വദേശി സനോജ് സാബു (24), നേമം കൈമനം സ്വദേശി ആർ. വിഷ്‌ണുരാജ് (28) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ദേശീയപാതയിൽ പാറശാലയിൽ നടന്ന വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്ന് വാങ്ങിയ കഞ്ചാവുമായി നാഗർകോവിൽ വഴി തിരുവനന്തപുരത്ത് എത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നു ശ്രമം. സംശയം തോന്നാതിരിക്കാൻ കെഎസ്ആർടിസി ബസിലായിരുന്നു യാത്ര. ഇവർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് പരിശോധിച്ചതോടെ ഇരുവരും കുടുങ്ങുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിഷ്ണുരാജ് കൊലപാതക കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....